Quantcast

'ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണ്'; കശ്മീർ വിധി വരുന്നതിന് മുമ്പ് കപിൽ സിബലിന്റെ ട്വീറ്റ്

കേസിൽ ഹരജിക്കാർക്ക് വേണ്ടി ഹാജരായത് മുതിർന്ന അഭിഭാഷകനായ കപിൽ സിബലായിരുന്നു.

MediaOne Logo

Web Desk

  • Published:

    11 Dec 2023 9:48 AM GMT

Some battles are fought to be lost kapil sibal before article 370 verdict
X

ന്യൂഡൽഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ തീരുമാനം ശരിവെച്ചുകൊണ്ടുള്ള സുപ്രിംകോടതി വിധി വരുന്നതിന് തൊട്ടുമുമ്പുള്ള കപിൽ സിബലിന്റെ ട്വീറ്റ് ചർച്ചയാവുന്നു. ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്. പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഹരജിക്കാർക്ക് വേണ്ടി ഹാജരായത് കപിൽ സിബൽ ആയിരുന്നു.

''ചില പോരാട്ടങ്ങൾ പരാജയപ്പെടാൻ വേണ്ടിയുള്ളതാണ്. കാരണം, തലമുറകൾക്ക് അറിയാൻ സുഖകരമല്ലാത്ത വസ്തുതകൾ ചരിത്രം രേഖപ്പെടുത്തണം. സ്ഥാപനപരമായ പ്രവർത്തനങ്ങളുടെ ശരിയും തെറ്റും വരും വർഷങ്ങളിൽ ചർച്ച ചെയ്യപ്പെടും. ചരിത്രം മാത്രമാണ് അന്തിമ വിധികർത്താവ്''-കപിൽ സിബൽ എക്‌സിൽ കുറിച്ചു.

ജമ്മു കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ കേന്ദ്രസർക്കാർ നടപടി സുപ്രിംകോടതി ശരിവെക്കുകയായിരുന്നു. കശ്മീരിന് പ്രത്യേകപദവി ആവശ്യപ്പെടാനാവില്ല. രാഷ്ട്രപതി ഭരണസമയത്ത് പാർലമെന്റിന് തീരുമാനമെടുക്കാൻ അധികാരമുണ്ടെന്നും സുപ്രിംകോടതി വ്യക്തമാക്കി. ഭരണഘടനയുടെ 370-ാം വകുപ്പ് താൽക്കാലിക വ്യവസ്ഥയാണെന്നും കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ് പറഞ്ഞു.

കപിൽ സിബലിനെ കൂടാതെ ഗോപാൽ സുബ്രഹ്മണ്യം, രാജീവ് ധവാൻ, ദുഷ്യന്ത് ദവെ, ഗോപാൽ ശങ്കരനാരായണൻ, സഫർഷാ എന്നിവരാണ് ഹരജിക്കാർക്ക് വേണ്ടി സുപ്രിംകോടതിയിൽ ഹാജരായത്. കേന്ദ്ര സർക്കാരിനായി അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹരീഷ് സാർവേ, രാകേഷ് ദ്വിവേദി, വി.ഗിരി എന്നിവർ ഹാജരായി.

TAGS :

Next Story