സോനം വാങ്ചുക്കിന് പിന്തുണ ശക്തമാക്കി സിജെപി; കൂട്ടനിരാഹാരവും ഹർജിയും ഇന്ന്
വാങ്ചുക്കിന്റെ ആരോഗ്യത്തിൽ ആശങ്ക; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും

ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടുള്ള സമരം സിജെപി ശക്തമാക്കി. പ്രതിഷേധം 25 ദിവസം പിന്നിട്ടതോടെ പ്രതിഷേധക്കാർ ഇന്ന് രാജ്യവ്യാപകമായി കൂട്ടനിരാഹാരം നടത്തും. സോനം വാങ്ചുക്കിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്ക ഉയർത്തിയുള്ള പൊതുതാൽപര്യ ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ചീഫ് ജസ്റ്റിസ് ദേവേന്ദ്ര കുമാർ ഉപാധ്യായയും ജസ്റ്റിസ് തേജസ് കരിയയും അടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആക്ടിവിസ്റ്റും അഭിഭാഷകനുമായ രാകേഷ് കുമാർ സൈനിയാണ് കോടതിയെ സമീപിച്ചത്. ഇന്നലെ കേസ് പരിഗണിച്ച കോടതി കേന്ദ്ര-ഡൽഹി സർക്കാരുകളോട് വിശദീകരണം തേടിയിരുന്നു. ജൂൺ 28 മുതൽ നിരാഹാര സമരം തുടരുന്ന വാങ്ചുക്കിന്റെ ശരീരഭാരം 8.5 കിലോയോളം കുറഞ്ഞതായി സിജെപി അറിയിച്ചു.
അതേസമയം, സോനം വാങ്ചുക്കിന് പിന്തുണയുമായി മുൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും കർഷക നേതാവ് രാകേഷ് ടിക്കായത്തും ഇന്ന് ജന്തർ മന്തറിൽ എത്തും. പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതോടെ പ്രതിഷേധം തെരുവിലേക്ക് വ്യാപിപ്പിക്കാനാണ് സിജെപിയുടെ തീരുമാനം. ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു.
Adjust Story Font
16

