Quantcast

എസ്പിക്ക് ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടും, ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ബിജെപിക്ക് വേണ്ട: രാജ്‌നാഥ് സിങ്

ബിജെപിയുടെ ഭരണത്തിൽ ആരും കലാപമുണ്ടാക്കാൻ ധൈര്യപ്പെടാത്തത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു

MediaOne Logo

Web Desk

  • Updated:

    2022-09-01 07:42:13.0

Published:

30 Jan 2022 4:08 PM GMT

എസ്പിക്ക് ഒരു വിഭാഗത്തിന്റെ വോട്ട് കിട്ടും, ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ബിജെപിക്ക് വേണ്ട: രാജ്‌നാഥ് സിങ്
X

സമാജ്‌വാദി പാർട്ടി ധ്രുവീകരണത്തിലൂടെയുള്ള വോട്ടാണ് ലക്ഷ്യമിടുന്നതെന്നും ഒരു വിഭാഗത്തിന്റെ വോട്ട് അവർക്ക് ലഭിക്കുമെന്നും ധ്രുവീകരണത്തിലൂടെയുള്ള വോട്ട് ബിജെപിക്ക് വേണ്ടെന്നും മാനവികതയുടെയും നീതിയുടെയും അടിസ്ഥാനത്തിലുള്ളത് മതിയെന്നും കേന്ദ്രപ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കാസ്ഗഞ്ചിൽ വെച്ചാണ് മന്ത്രിയുടെ പരാമർശം. നരേന്ദ്രമോദിക്ക് പിറകെ, ചുവന്ന തൊപ്പി അപകടസൂചനയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജാതി, വർഗം, മതം എന്നിവയുടെ അടിസ്ഥാനത്തിലുള്ള വോട്ട് വേണ്ടെന്ന് മന്ത്രി വ്യക്തമാക്കി.



എസ്പിയുടെ ഭരണകാലയളവിൽ നിരവധി കലാപങ്ങൾ നടന്നുവെന്നും അതിനവർ മറുപടി പറയണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ബിജെപിയുടെ ഭരണത്തിൽ ആരും കലാപമുണ്ടാക്കാൻ ധൈര്യപ്പെടാത്തത് എന്ത് കൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. 2017 മുതൽ സംസ്ഥാനത്ത് ക്രമസമാധാനപാലനത്തിലുണ്ടായ മികവാണ് പാർട്ടി ഉയർത്തിക്കാണിക്കുന്നത്. 2017 വിജയം ബിജെപി ആവർത്തിക്കുമെന്നും എല്ലാവരും ഐശ്വര്യത്തിന്റെ ലക്ഷ്മി ദേവി വരാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവി സൈക്കിളിലോ(എസ്പി ചിഹ്നം) ആനപ്പുറത്തോ (ബിഎസ്പി ചിഹ്നം) വരില്ലെന്നും കൈ അനക്കില്ലെന്നും മന്ത്രി പരിഹസിച്ചു. താമരയിലേറെയാണ് വരികയെന്നും പറഞ്ഞു.



SP will get a section vote, BJP does not want polarized votes: Rajnath Singh

TAGS :

Next Story