കനത്ത മഞ്ഞുവീഴ്ചയും മഴയും; ശ്രീനഗർ വിമാനത്താവളത്തിലെ സർവീസുകൾ പൂർണമായും റദ്ദാക്കി, റൺവേ ഗതാഗതയോഗ്യമല്ലെന്ന് അധികൃതർ
നേരത്തെ, ഭാഗികമായി നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചില വിമാനങ്ങള്‍ വൈകി പുറപ്പെടുകയും ചെയ്തിരുന്നു

ശ്രീനഗർ: കനത്ത മഞ്ഞുവീഴ്ച കാരണം ശ്രീനഗര്‍ വിമാനത്താവളത്തിലെ സര്‍വീസുകള്‍ പൂര്‍ണമായി റദ്ദാക്കി. റണ്‍വേ ഗതാഗത യോഗ്യമല്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.
ഇന്നലെ രാത്രി മുതല്‍ അതിശക്തമായ മഞ്ഞുവീഴ്ചയാണ് ജമ്മുകശ്മീരിലെ വിവിധയിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കൂടാതെ, പലയിടങ്ങളിലും കനത്ത മഴയും പെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീനഗര്‍ വിമാനത്താവളത്തിലെ സര്‍വീസുകള്‍ പൂര്‍ണമായും റദ്ദാക്കിയതായി വിമാനത്താവളം അധികൃതര്‍ അറിയിച്ചത്.
നേരത്തെ, ഭാഗികമായി നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും ചില വിമാനങ്ങള്‍ വൈകി പുറപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ റണ്‍വേ ഗതാഗതയോഗ്യമല്ലെന്നും പൂര്‍ണമായും സര്‍വീസ് നിര്‍ത്തിവെക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിക്കുകയായിരുന്നു.
Next Story
Adjust Story Font
16

