Quantcast

ആഘോഷങ്ങൾ തകൃതി; ബിജെപി നേതാക്കൾ വധൂവരൻമാരെ അനുഗ്രഹിക്കുന്നതിനിടെ വിവാഹപന്തൽ ഇടിഞ്ഞുപൊളിഞ്ഞ് താഴേക്ക്, വീഡിയോ

രാംലീല മൈതാനത്ത് ബിജെപി നേതാവ് അഭിഷേക് സിങ് എഞ്ചിനീയറുടെ സഹോദരന്റെ വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം

MediaOne Logo

Web Desk

  • Published:

    28 Nov 2025 12:48 PM IST

ആഘോഷങ്ങൾ തകൃതി; ബിജെപി നേതാക്കൾ വധൂവരൻമാരെ അനുഗ്രഹിക്കുന്നതിനിടെ വിവാഹപന്തൽ ഇടിഞ്ഞുപൊളിഞ്ഞ് താഴേക്ക്, വീഡിയോ
X

ബല്ലിയ: ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിൽ നിന്നുള്ള ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ബുധനാഴ്ച രാത്രി ഗ്രാമത്തിലെ വിവാഹ സല്‍ക്കാര വേദി തകര്‍ന്നുവീണത് പ്രദേശത്ത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. നവദമ്പതികളെ അനുഗ്രഹിക്കാൻ നിരവധി ബിജെപി നേതാക്കൾ ഒത്തുകൂടിയപ്പോഴാണ് വേദി തകർന്നത്.

രാംലീല മൈതാനത്ത് ബിജെപി നേതാവ് അഭിഷേക് സിങ് എഞ്ചിനീയറുടെ സഹോദരന്‍റെ വിവാഹച്ചടങ്ങിനിടെയായിരുന്നു സംഭവം. ബിജെപി ജില്ലാ പ്രസിഡന്‍റ് സഞ്ജയ് മിശ്ര, മുൻ എംപി ഭരത് സിങ്, ബൻസ്ദിഹ് എംഎൽഎ കേതകി സിങ്ങിന്‍റെ പ്രതിനിധി വിശ്രാം സിങ്, മുൻ ജില്ലാ ജനറൽ സെക്രട്ടറി സുർജിത് സിങ്, മറ്റ് നിരവധി നേതാക്കൾ എന്നിവർ വധൂവരന്മാരെ ആശിര്‍വദിക്കാൻ വേദിയിലേക്ക് കയറി. അഭിഷേക് സിങ്ങിന്‍റെ സഹോദരൻ ഓരോ നേതാവിന്‍റെയും കാലിൽ തൊട്ട് വന്ദിക്കുന്നത് കാണാം. തുടര്‍ന്ന് എല്ലാവരും ഫോട്ടോക്ക് പോസ് ചെയ്യുമ്പോഴാണ് പ്ലൈവുഡ് കൊണ്ട് നിര്‍മിച്ച് വേദി തകരുന്നു. പ്രത്യേകം സജ്ജീകരിച്ച ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്ന വധൂവരൻമാരുൾപ്പെടെ താഴേക്ക് പതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ആർക്കും ഗുരുതരമായ പരിക്കുകളൊന്നും സംഭവിച്ചില്ല. മിക്കവർക്കും ചെറിയ മുറിവുകളും ചതവുകളും മാത്രമേ ഉണ്ടായിട്ടുള്ളൂ. അപ്രതീക്ഷിതമായ അപകടത്തിൽ വധുവും വരനും ഞെട്ടിപ്പോയെങ്കിലും ഇരുവരും സുരക്ഷിതരാണ്. ''വേദിക്ക് വേണ്ടത്ര ബലമുണ്ടായിരുന്നില്ല. ദമ്പതികളെ അനുഗ്രഹിക്കാൻ ഒരുപാട് കയറിയതാണ് പ്രശ്നമായത്'' ബിജെപി ജില്ലാ പ്രസിഡന്‍റ് സഞ്ജയ് മിശ്ര പറഞ്ഞു.

TAGS :

Next Story