Quantcast

'ഭിന്നതകൾ അകറ്റി ബന്ധം സുദൃഢമാക്കാം, എല്ലാ മലയാളി ഉടപിറപ്പുകൾക്കും ഓണാശംസകൾ!'; കേരളത്തിന് സ്റ്റാലിന്‍റെ ഓണാശംസ

ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യം പറയുന്നതായും ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധത്തെ കാണിക്കുന്നതായും സ്റ്റാലിന്‍

MediaOne Logo

ijas

  • Updated:

    2022-09-08 06:39:18.0

Published:

8 Sept 2022 12:05 PM IST

ഭിന്നതകൾ അകറ്റി ബന്ധം സുദൃഢമാക്കാം, എല്ലാ മലയാളി ഉടപിറപ്പുകൾക്കും ഓണാശംസകൾ!; കേരളത്തിന് സ്റ്റാലിന്‍റെ ഓണാശംസ
X

ഓണം ആഘോഷിക്കുന്ന എല്ലാ മലയാളികള്‍ക്കും തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആശംസ നേര്‍ന്നു. എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല. ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യം പറയുന്നതായും ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധത്തെ കാണിക്കുന്നതായും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ഭിന്നതകൾ അകറ്റി ബന്ധം ശക്തിപ്പെടുത്താമെന്നും സ്റ്റാലിന്‍ പ്രത്യാശ പ്രകടിപ്പിച്ചു.

തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍റെ ഫേസ്ബുക്ക് കുറിപ്പ്:

പൂക്കളങ്ങളും പൂവിളികളുമായി മാവേലി മന്നനെ വരവേൽക്കുന്ന എല്ലാ മലയാളി ഉടന്‍പിറപ്പുകൾക്കും എൻ്റെ #ഓണാശംസകൾ! എത്ര കഥകള്‍ മെനഞ്ഞാലും നീതിമാനായ ഒരു രാജാവിനെ ജനങ്ങളുടെ മനസില്‍ നിന്ന് മായ്ക്കാനാവില്ല! ഓണം പുതിയൊരു കാലത്തിന്‍റെ തുടക്കമായി തമിഴ് സാഹിത്യവും പറയുന്നു. ഇത് ദ്രാവിഡർ തമ്മിലുള്ള ആഴമേറിയ ബന്ധം കാണിക്കുന്നു. ഭിന്നതകൾ അകറ്റി നമുക്ക് ഈ ബന്ധം ശക്തിപ്പെടുത്താം!

TAGS :

Next Story