Quantcast

വരുൺ ഗാന്ധിക്കും മനേകയ്ക്കും പിന്നാലെ ബിജെപി നിർവാഹക സമിതിയിൽ നിന്ന് സുബ്രഹ്‌മണ്യൻ സ്വാമിയും പുറത്ത്

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളുടെ വലിയ വിമർശകനാണ് സുബ്രഹ്‌മണ്യൻ സ്വാമി.

MediaOne Logo

abs

  • Published:

    8 Oct 2021 5:23 AM GMT

വരുൺ ഗാന്ധിക്കും മനേകയ്ക്കും പിന്നാലെ ബിജെപി നിർവാഹക സമിതിയിൽ നിന്ന് സുബ്രഹ്‌മണ്യൻ സ്വാമിയും പുറത്ത്
X

ന്യൂഡൽഹി: ലഖിംപൂർ ഖേരി വിഷയത്തിൽ നേതൃത്വത്തോട് ഇടഞ്ഞ വരുൺ ഗാന്ധിക്കും അമ്മ മനേക ഗാന്ധിക്കും പിന്നാലെ ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് മുതിർന്ന നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയും പുറത്ത്. പുറത്തായതിന് പിന്നാലെ സ്വാമി സ്വന്തം ട്വിറ്റർ ബയോ തിരുത്തി. ബിജെപി ദേശീയ എക്‌സിക്യൂട്ടൂവ് മെമ്പർ എന്ന വിശദാംശമാണ് നീക്കിയത്.

'രാജ്യസഭാ എംപി, മുൻ കേന്ദ്രമന്ത്രി, ഹാവാർഡ് യൂണിവേഴ്‌സിറ്റി പിഎച്ച്ഡി ബിരുദധാരി, പ്രൊഫസർ, എനിക്ക് കിട്ടിയതു പോലെ നൽകുന്നു'- എന്നാണ് ഇപ്പോൾ സ്വാമിയുടെ വ്യക്തിഗത വിവരങ്ങളിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക നയങ്ങളുടെ വലിയ വിമർശകനാണ് സുബ്രഹ്‌മണ്യൻ സ്വാമി.



കേന്ദ്രമന്ത്രി റാവു ഇന്ദർജിത് സിങ്, പ്രൽഹാദ് പട്ടേൽ, സുരേഷ് പ്രഭു, ദുഷ്യന്ത് സിങ്, വിജയ് ഗോയൽ, വിനയ് കത്യാർ, എസ്എസ് അഹ്‌ലുവാലിയ, കേരളത്തിൽ നിന്നുള്ള ഒ രാജഗോപാൽ, അൽഫോൺസ് കണ്ണന്താനം എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്. മൊത്തം 80 പേരാണ് നിർവാഹക സമിതി അംഗങ്ങൾ.

TAGS :

Next Story