Quantcast

സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സംശയം; പൈലറ്റിനെ കാണാനില്ല

റഡാറിൽ നിന്ന് കാണാതായി

MediaOne Logo

ലാൽകുമാർ

  • Updated:

    2026-03-05 16:36:59.0

Published:

5 March 2026 9:33 PM IST

സുഖോയ് യുദ്ധവിമാനം തകർന്നു വീണതായി സംശയം; പൈലറ്റിനെ കാണാനില്ല
X

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ (ഐഎഎഫ്) ഒരു സുഖോയ് സു -30 എംകെഐ യുദ്ധവിമാനം തകർന്നു വീണതായി റിപ്പോർട്ടുകൾ. പൈലറ്റിനെ കാണാനില്ലെന്ന് വിവരം. റഡാറിൽ നിന്ന് കാണാതായതായി സൂചനയുണ്ടായിരുന്നു. അസമിലെ ഗുവാഹത്തിയിലാണ് സംഭവം. വ്യോമ സേന പരിശോധന ആരംഭിച്ചു.

4.5 തലമുറ വിമാനമായ Su-30 MKI, കർബി ആംഗ്ലോങ് ജില്ലയിൽ പറക്കുന്നതിനിടെ വൈകുന്നേരം ഏഴ് മണിയോടെ കാണാതായെന്നാണ് പ്രാഥമിക വിവരങ്ങൾ. ഇന്ത്യൻ വ്യോമസേനയോ പ്രതിരോധ മന്ത്രാലയമോ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

TAGS :

Next Story