Quantcast

സുല്‍ത്താന്‍പൂരില്‍ മനേക ഗാന്ധി പിന്നില്‍

നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്

MediaOne Logo

Web Desk

  • Published:

    4 Jun 2024 10:53 AM IST

Maneka Gandhi
X

സുല്‍ത്താന്‍പൂര്‍: ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ സിറ്റിംഗ് എം.പിയും മുന്‍കേന്ദ്രമന്ത്രിയുമായ മനേക ഗാന്ധി പിന്നിലാണ്. എസ്.പിയുടെ രാംഭുവൽ നിഷാദാണ് ലീഡ് ചെയ്യുന്നത്. നിഷാദ് 19615 വോട്ടുകൾക്കാണ് നിലവിൽ ലീഡ് ചെയ്യുന്നത്. മനേക രണ്ടാം സ്ഥാനത്താണ്.

ആറാം ഘട്ടത്തില്‍ മേയ് 25നായിരുന്നു സുല്‍ത്താന്‍പൂര്‍ വിധിയെഴുതിയത്. ഒന്‍പത് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 2019ലെ തെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ ബി.ജെ.പിക്കൊപ്പമായിരുന്നു. ബിഎസ്പി സ്ഥാനാർഥി ചന്ദ്ര ഭദ്ര സിംഗ് സോനുവായിരുന്നു രണ്ടാം സ്ഥാനത്ത്. 2014ലെ പൊതുതെരഞ്ഞെടുപ്പിൽ സുൽത്താൻപൂർ മണ്ഡലം ബി..ജെപി സ്ഥാനാർത്ഥി ഫിറോസ് വരുൺ ഗാന്ധി വിജയിക്കുകയും ബിഎസ്പി സ്ഥാനാർത്ഥി പവൻ പാണ്ഡെ രണ്ടാം സ്ഥാനത്താവുകയും ചെയ്തു.ഇസൗലി, സുൽത്താൻപൂർ, സദർ, ലംഭുവ, കാദിപൂർ എന്നിവ ഉൾപ്പെടുന്ന അസംബ്ലി സീറ്റുകൾ സുൽത്താൻപൂർ പാർലമെൻ്റ് മണ്ഡലത്തിൽ ഉൾപ്പെടുന്നു.

TAGS :

Next Story