Quantcast

സുനന്ദ പുഷ്കര്‍ കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു

ഭർത്താവ് ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഹരജിയിൽ വിധി പറയുന്നതാണ് മാറ്റിയത്

MediaOne Logo

Web Desk

  • Published:

    2 July 2021 6:11 AM GMT

സുനന്ദ പുഷ്കര്‍ കേസില്‍ വിധി പറയുന്നത് മാറ്റിവച്ചു
X

സുനന്ദ പുഷ്കർ ദുരൂഹമരണക്കേസിൽ വിധി പറയുന്നത് കോടതി മാറ്റിവച്ചു. ഭർത്താവ് ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്ന ഹരജിയിൽ വിധി പറയുന്നതാണ് മാറ്റിയത്. ഇത് മൂന്നാം തവണയാണ് ഡൽഹി റോസ് അവന്യൂ കോടതി കേസ് മാറ്റിവെക്കുന്നത്.

ശശി തരൂരിനെതിരെ ഡൽഹി പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ ആത്മഹത്യ പ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ എന്നിവയാണ് ചുമത്തിയിരിക്കുന്നത്. കൊലപാതക സാധ്യത തള്ളിക്കളയാൻ കഴിയില്ല എന്നും കോടതിയിൽ പ്രോസിക്യൂഷൻ വാദിച്ചു. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് സഹോദരന്‍ ആശിഷ് ദാസും മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനനും കോടതിയിൽ മൊഴി നൽകിയിട്ടുണ്ട്. സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്തതല്ലെന്ന വാദത്തിൽ ഉറച്ചുനില്‍ക്കുമ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ നിലനിൽക്കുമെന്നാണ് തരൂരിന്‍റെ വാദം.

പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, മറ്റ് മെഡിക്കല്‍ റിപ്പോര്‍ട്ടുകൾ എന്നിവ സുനന്ദയുടെ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നാണ് സൂചിപ്പിക്കുന്നത്. അതിനാൽ ആകസ്മിക മരണമായി കണക്കാക്കി കുറ്റ വിമുക്തനക്കണമെന്ന് തരൂർ വാദിച്ചു. 2014 ജനുവരി പതിനേഴിനായിരുന്നു ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

TAGS :

Next Story