പാകിസ്താന് പ്രതിരോധ വിവരങ്ങൾ ചോർത്തി; ഹരിയാന അംബാല സ്വദേശി സുനില്‍ സണ്ണി അറസ്റ്റില്‍
അറസ്റ്റിലായ സണ്ണി, എയർഫോഴ്സ് മേഖലകളുടെ ചിത്രങ്ങൾ പകർത്തി പാകിസ്താന് കൈമാറിയെന്ന് പൊലീസ് പറഞ്ഞു

ന്യൂഡല്‍ഹി: പാകിസ്താന് പ്രതിരോധ വിവരങ്ങൾ ചോർത്തിയതില്‍ ഹരിയാനയിൽ ഒരാൾ അറസ്റ്റിൽ. അംബാല സ്വദേശി സുനിൽ സണ്ണിയാണ് അറസ്റ്റിലായത്.
എയർഫോഴ്സ് മേഖലകളുടെ ചിത്രങ്ങൾ പകർത്തി പാകിസ്താന് കൈമാറിയെന്ന് അംബാല പൊലീസ് പറഞ്ഞു. ഇയാളുടെ പക്കൽ നിന്നും ഫോണും മറ്റു വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. സംശയാസ്പദമായ നിരവധി കാര്യങ്ങൾ ഫോണില്‍ നിന്നും കണ്ടെത്തിയെന്ന് അംബാല ഡിഎസ്പി വീരേന്ദ്ര കുമാർ പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ചാര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നടക്കുന്ന അറസ്റ്റിലെ ഏറ്റവും പുതിയതാണ് ഹരിയാനയിലേത്. വ്യോമസേന ബേസുകളിലെ അറ്റകുറ്റപ്പണി ചെയ്യുന്ന കോൺട്രാക്ടറായിരുന്നു ഇയാൾ. 2020 മുതൽ അദ്ദേഹം ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
Watch Video Report
Next Story
Adjust Story Font
16

