Quantcast

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: തെളിവുകളുണ്ടെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി

ജസ്റ്റിസ് യശ്വന്ത് വര്‍മയറിയാതെ പണം വീട്ടില്‍ സൂക്ഷിക്കാനാകില്ലെന്ന് അന്വേഷണ സമിതി റിപ്പോര്‍ട്ട്

MediaOne Logo

Web Desk

  • Published:

    19 Jun 2025 11:59 AM IST

ജഡ്ജിയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം: തെളിവുകളുണ്ടെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി
X

ന്യൂഡല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് പണം കണ്ടെത്തിയതില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മക്കെതിരെ തെളിവുകള്‍ ഉണ്ടെന്ന് സുപ്രിംകോടതി നിയോഗിച്ച സമിതി റിപ്പോര്‍ട്ട്. യശ്വന്ത് വര്‍മയോ വര്‍മയുമായി ബന്ധപ്പെട്ടവരോ അറിയാതെ പണം അവിടെ സൂക്ഷിക്കാനാകില്ല. ജഡ്ജിയുടെ കുടുംബമാണ് സ്റ്റോര്‍ റൂമിലെ കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവത്തില്‍ ആഭ്യന്തര അന്വേഷണ സമിതിയെ സുപ്രീംകോടതിയാണ് നിയമിച്ചിരുന്നത്. പഞ്ചാബ് ഹൈക്കോടതി ചീഫ് ജസ്റ്റിസും ഹരിയാന ജസ്റ്റിസുമായ ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ് സാന്ധവാലിയ കര്‍ണാടക ഹൈക്കോടതി ജഡ്ജി അനു ശിവരാമന്‍ എന്നിവര്‍ അംഗങ്ങളായ സമിതിയെയായിരുന്നു അന്വേഷണത്തിന് നിയോഗിച്ചത്.

മാര്‍ച്ച് 14 ഹോളി ദിനത്തില്‍ ആയിരുന്നു ജഡ്ജിയുടെ വസതിയില്‍ നിന്നും പണം കണ്ടെത്തിയതായി ഫയര്‍ഫോഴ്സ് റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്നാണ് ഔദ്യോഗിക വസതിയില്‍ നിന്ന് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയ സംഭവത്തില്‍ സുപ്രീം കോടതി ആഭ്യന്തര അന്വേഷണ സമിതിയെ നിയോഗിച്ചത്.

TAGS :

Next Story