Quantcast

'സംവരണ വിധി തെറ്റ്': മണിപ്പൂര്‍ ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിമര്‍ശിച്ചത്

MediaOne Logo

Web Desk

  • Updated:

    2023-05-17 13:06:04.0

Published:

17 May 2023 12:30 PM GMT

Supreme Court Criticises Manipur High Court Manipur Meitei reservation
X

ഡല്‍ഹി: മണിപ്പൂർ സംഘർഷത്തിൽ ഹൈക്കോടതിക്ക് സുപ്രിംകോടതിയുടെ രൂക്ഷവിമർശനം. മെയ്‌തെയ് വിഭാഗത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെയാണ് വിമര്‍ശനം. ഹൈക്കോടതി വിധി വസ്തുതാപരമായി തെറ്റാണെന്ന് സുപ്രിംകോടതി വിമർശിച്ചു.

ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്‍റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് വിമര്‍ശിച്ചത്. ഇക്കാര്യത്തിൽ ഭരണഘടനാ ബെഞ്ചിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കണം- "ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാണ് ഞാന്‍ കരുതുന്നത്. ജസ്റ്റിസ് മുരളീധരന് സ്വയം തിരുത്താൻ ഞങ്ങൾ സമയം നൽകിയിട്ടുണ്ട്. പക്ഷെ അദ്ദേഹം അത് ചെയ്തില്ല. ഹൈക്കോടതി ഭരണഘടനാ ബെഞ്ചിനെ പിന്തുടരുന്നില്ലെങ്കിൽ എന്തുചെയ്യണമെന്ന് വളരെ വ്യക്തമാണ്"- ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഹരജി ഡിവിഷന്‍ ബെഞ്ചിന്‍റെ പരിഗണനയിലായതിനാല്‍ നിലവില്‍ ഉത്തരവ് സ്റ്റേ ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി.

വിഷയത്തിന്‍റെ രാഷ്ട്രീയ വശങ്ങളിലേക്ക് കടക്കുന്നില്ലെന്നും കോടതി പറഞ്ഞു. ഇരുവിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഭരണത്തിലിരിക്കുന്നവര്‍ ഒരു വിഭാഗത്തെ സാമൂഹ്യ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ പിന്തുണച്ചത് കോടതി ചൂണ്ടിക്കാട്ടി. ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് ബെഞ്ച് ഓര്‍മിപ്പിച്ചു. ചീഫ് ജസ്റ്റിസിനെ കൂടാതെ പി.എസ് നരസിംഹ, ജെ.ബി പര്‍ദിവാല എന്നിവരാണ് ബെഞ്ചിലുണ്ടായിരുന്നത്.

മണിപ്പൂര്‍ സംഘര്‍ഷത്തിനു ശേഷം സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ, ദുരിതാശ്വാസ ക്യാമ്പുകളുടെ വിശദാംശങ്ങൾ, മരണവും മറ്റ് നാശനഷ്ടങ്ങളും കണക്കിലെടുത്ത് നല്‍കിയ നഷ്ടപരിഹാരം, ആരാധനാലയങ്ങൾ സംരക്ഷിക്കാൻ സ്വീകരിച്ച നടപടികൾ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ട് സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Summary- In the matter pertaining to unrest in the State of Manipur, the Supreme Court on Wednesday, made certain strong remarks against the High Court's direction to the State government to consider the inclusion of Meitei community in the Scheduled Tribes List

TAGS :

Next Story