ബിഹാർ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ തെര.കമ്മീഷന് തിരിച്ചടി; ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി
ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിന് ആധാറും ഉൾപ്പെടുത്തണമെന്ന് സുപ്രിംകോടതി. 12ാം രേഖയായി ആധാർ ഉൾപ്പെടുത്തണമെന്നാണ് ഉത്തരവ്. വോട്ടർ പട്ടിക തീവ്ര പരിഷ്‌കരണത്തിനെതിരായ ഹരജിയിലാണ് ഇടക്കാല ഉത്തരവ്.
ആധാർ കാർഡിന്റെ ആധികാരികത തെരഞ്ഞെടുപ്പ് കമ്മിഷന് പരിശോധിക്കാമെന്നും കോടതി പറഞ്ഞു.
Next Story
Adjust Story Font
16

