Quantcast

'ജുഡീഷ്യൽ സ്ഥാപനത്തെ അവഹേളിക്കാൻ അനുവദിക്കില്ല'; എന്‍സിഇആര്‍ടിക്കെതിരെ സുപ്രിംകോടതി

എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിലാണ് 'ജുഡീഷ്യറിയിലെ അഴിമതി' എന്ന വിഷയം ഉൾപ്പെടുത്തിയത്

MediaOne Logo

Web Desk

  • Updated:

    2026-02-25 09:29:30.0

Published:

25 Feb 2026 2:57 PM IST

ജുഡീഷ്യൽ സ്ഥാപനത്തെ അവഹേളിക്കാൻ അനുവദിക്കില്ല; എന്‍സിഇആര്‍ടിക്കെതിരെ സുപ്രിംകോടതി
X

ന്യൂഡല്‍ഹി: എട്ടാം ക്ലാസ് സോഷ്യല്‍ സയന്‍സ് പാഠപുസ്തകത്തിൽ 'ജുഡീഷ്യറിയിലെ അഴിമതി'യെന്ന വിഷയം ഉൾപ്പെടുത്തിയ എന്‍സിഇആര്‍ടി നടപടിക്കെതിരെ സുപ്രിംകോടതി. ജുഡീഷ്യൽ സ്ഥാപനത്തെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ല. ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മാല്യ ബാഗ്ചി,വിപുൽ എം പഞ്ചോളി എന്നിവരങ്ങടങ്ങുന്ന ബെഞ്ചാണ് വിഷയം പരിശോധിച്ചത്. നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും ഇത് ആസൂത്രിതമായ നീക്കമാണെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആരാണെന്നും കാരണമെന്താണെന്നും വരും ദിവസങ്ങളിൽ കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ സുപ്രിംകോടതി സ്വമേധയാ കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്.


TAGS :

Next Story