Quantcast

തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

2007ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്

MediaOne Logo

Web Desk

  • Published:

    14 Aug 2025 3:25 PM IST

തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി
X

ന്യൂഡൽഹി: തെങ്ങിന്‍ കള്ളിലെ ആൽക്കഹോളിന്റെ പരിധി നിശ്ചയിച്ച സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. 2007ല്‍ പുറപ്പെടുവിച്ച വിജ്ഞാപനമാണ് റദ്ദാക്കിയത്. അബ്കാരികള്‍ നല്‍കിയ ഹരജികളിലാണ് നടപടി.

തെങ്ങിന്‍ കള്ളില്‍ ഈഥൈൽ ആല്‍ക്കഹോളിന്റെ പരമാവധി അളവ് 8.1 ശതമാനമാക്കിയുള്ള സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാണ് സുപ്രിംകോടതി റദ്ദാക്കിയിരിക്കുന്നത്. അബ്ക്കാരി നിയമത്തിലെ റൂള്‍ ഒന്‍പത് ലംഘനം ആരോപിച്ചാണ് സുപ്രിംകോടതിയുടെ നടപടി.

വാർത്ത കാണാം:


TAGS :

Next Story