പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീം കോടതി
മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ജാമ്യം നല്‍കേണ്ട സ്ഥിതിയില്ലെന്ന് നിരീക്ഷിച്ചാണ് നടപടി

ന്യൂ ഡൽഹി: നിരോധിത സംഘടനായ പോപ്പുലര്‍ ഫ്രണ്ട് മുന്‍ ചെയര്‍മാന്‍ ഇ. അബൂബക്കറിന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം ജാമ്യം നല്‍കേണ്ട സ്ഥിതിയില്ലെന്ന് നിരീക്ഷിച്ചാണ് നടപടി. വീട്ടുതടങ്കല്‍ അനുവദിക്കണമെന്ന ആവശ്യവും സുപ്രീം കോടതി നിരസിച്ചു.
ആരോഗ്യനില ചൂണ്ടിക്കാട്ടിയായിരുന്നു ഇ അബൂബക്കർ ഇടക്കാല ജാമ്യത്തിനായി കോടതിയെ സമീപിച്ചത്. തുടർന്ന് കോടതി വിശദമായ പരിശോധനകൾ നടത്താനും റിപ്പോർട്ട് സമർപ്പിക്കാനും കേന്ദ്രത്തിന് നിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാണ് ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളിയത്.
Next Story
Adjust Story Font
16

