ഡല്‍ഹിയിലെ കാലാവധി കഴിഞ്ഞ വാഹന ഉടമകള്‍ക്കെതിരെയുള്ള നടപടികള്‍ സുപ്രീം കോടതി തടഞ്ഞു
ഡല്‍ഹിയിലെ വാഹന ഉപയോക്താക്കള്‍ക്ക് താല്‍ക്കാലിക ആശ്വസം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കാലാവധി കഴിഞ്ഞ ഡീസല്‍, പെട്രോള്‍ വാഹന ഉടമകള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നത് സുപ്രീം കോടതി തടഞ്ഞു. നാല് ആഴ്ചകള്‍ക്ക് ശേഷം ഹരജികള്‍ പരിഗണിക്കും.
കാലപ്പഴക്കംചെന്ന വാഹനങ്ങള്‍ വിലക്കിയ ദേശീയ ഹരിത ട്രിബ്യൂണല്‍ നടപടി ശരിവെച്ച 2018-ലെ സുപ്രീം കോടതി ഉത്തരവിന് എതിരെയാണ് ഡല്‍ഹി സര്‍ക്കാര്‍ കോടതിയില്‍ എത്തിയത്.
ഡല്‍ഹിയിലെ വാഹന ഉപയോക്താക്കള്‍ക്ക് ഒരു താത്കാലിക ആശ്വാസമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്. കാലവധി കഴിഞ്ഞ കാറുകള്‍ക്ക് ഇന്ധനം നല്‍കരുതെന്ന നിര്‍ദേശങ്ങളടക്കം നേരത്തെ പൊലൂഷന്‍ കണ്‍ട്രോളര്‍ ബോര്‍ഡ് മുന്നോട്ട് വെച്ചിരുന്നു.
പിന്നീട് വലിയ പ്രതിഷേധത്തെ തുടര്‍ന്നാണ് നീക്കം പിന്‍വലിച്ചത്. കൃത്യമായ പരിശോധന ഇക്കാര്യത്തില്‍ ആവശ്യമാണെന്നാണ് പ്രധാനമായും ഡല്‍ഹി സര്‍ക്കാരിന്റെ ആവശ്യം.
Next Story
Adjust Story Font
16

