Quantcast

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരായ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്

സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-05-06 02:17:45.0

Published:

6 May 2025 6:37 AM IST

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയതിനെതിരായ ഹരജിയിൽ സുപ്രിംകോടതി വിധി ഇന്ന്
X

ന്യൂഡല്‍ഹി: ദേവികുളം തെരഞ്ഞെടുപ്പ് കേസിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ എ.രാജ എംഎൽഎ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി വിധി പറയുക. രാവിലെ പത്തരയ്ക്കാണ് ജഡ്ജിമാരായ എ.അമാനത്തുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വിധി പറയുന്നത്.

സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി ഇടക്കാല സ്റ്റേ നൽകിയിരുന്നു.

തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു, പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്നായിരുന്നു രാജ സുപ്രിംകോടതിയിൽ വാദിച്ചത്.

1950 ന് മുൻപ് കുടിയേറിയതിനാൽ സംവരണത്തിന് ആർഹതയുണ്ടെന്നും രാജ ചൂണ്ടിക്കാട്ടി. രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ഡി.കുമാറിന്റെ മറുവാദം.


TAGS :

Next Story