Quantcast

മത സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിനൊടുവിൽ 80 ദലിത് കുടുംബങ്ങൾ ബുദ്ധമതം സ്വീകരിച്ചു

50,000 അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നതായി എസ്എസ്ഡി നേതാക്കളെ ഉദ്ധരിച്ച് മുക്നായക് റിപോർട്ട് ചെയ്തു.

MediaOne Logo

Web Desk

  • Published:

    19 May 2025 1:51 PM IST

മത സ്വാതന്ത്രത്തിനായുള്ള പോരാട്ടത്തിനൊടുവിൽ 80 ദലിത് കുടുംബങ്ങൾ ബുദ്ധമതം സ്വീകരിച്ചു
X

സൂറത്ത്: മത സ്വാതന്ത്രത്തിനായുള്ള രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിൽ 80 ദലിത് കുടുംബങ്ങൾ ബുദ്ധമതം സ്വീകരിച്ചു.​ ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.മേയ് 14-ന് അംറോളിയിലെ ആനന്ദ് ബുദ്ധ വിഹാറിൽ നടന്ന ചടങ്ങിലാണ് ബുദ്ധമതം സ്വീകരിച്ചത്.തങ്ങളുടെ മതം മാറാനുള്ള ഔദ്യോ​ഗിക അനുമതി നേടിയെടുക്കാനുള്ള നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഈ മതപരിവർത്തനം‌.

പരമ്പരാ​ഗത ഹിന്ദു ആചാരങ്ങളിൽ നിലനിൽക്കുന്ന ജാതി വിവേചനത്തിൽ നിന്ന് മോചനം നേടാനായി 2013-ൽ ബുദ്ധമതം സ്വീകരിക്കാൻ ഈ കുടുംബങ്ങൾ അപേക്ഷ സമർപ്പിച്ചിരുന്നു. എന്നാൽ അതിന് രണ്ട് വർഷക്കാലത്തെ താമസമെടുത്തു.

സ്വയം സൈനിക് ദൾ, മറ്റ് ബഹുജൻ സംഘടനകൾ ഉൾപ്പടെ സമർപ്പിച്ച സമാനമായ 40000- 50000 അപേക്ഷകൾ തീർപ്പാക്കാതെ കിടക്കുന്നതായി എസ്എസ്ഡി നേതാക്കളെ ഉദ്ധരിച്ച് മുക്നായക് റിപോർട്ട് ചെയ്തു.

തങ്ങളുടെ അപേക്ഷകൾ അം​ഗീകരിച്ചില്ലെങ്കിൽ തെരുവിൽ പ്രധിഷേധം നടത്തുമെന്ന് കുടുംബങ്ങൾ ഭീഷണിപെടുത്തി. ഇതോടെ ആവശ്യമായ അം​​ഗീകാരങ്ങൾ നൽകാൻ ഭരണകൂടം നിർബന്ധിതരാവുകയായിരുന്നു. ഇന്ത്യയിലെ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിനും പാർശ്വവൽകരിക്കപ്പെട്ട സമൂഹങ്ങളുടെ ആ​ഗ്രഹത്തിനും അടിവരയിടുന്നതാണ് സൂറത്തിലെ ഈ സംഭവം.

ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, സമീപ വർഷങ്ങളിലും ദളിതർ ബുദ്ധമതത്തിലേക്ക് കൂട്ടമായി പരിവർത്തനം നടത്തിയതിന് ​ഗുജറാത്ത് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

TAGS :

Next Story