വിഎച്ച്പിയുടെ വനിതാ വിഭാഗമായ ദുർഗാവാഹിനി സ്ഥാപക സാധ്വി ഋതംബരക്ക് പത്മഭൂഷൺ
ബാബരി മസ്ജിദ് തകർത്ത കേസിൽ ലിബർഹാൻ കമ്മീഷൻ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര. 2020ൽ സിബിഐ ഇവരെ കുറ്റവിമുക്തയാക്കി.

ന്യൂഡൽഹി: സംഘ്പരിവാർ സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്റെ വനിതാ വിഭാഗമായ ദുർഗാവാഹിനിയുടെ സ്ഥാപകയായ സാധ്വി ഋതംബരക്ക് പത്മഭൂഷൺ. ബാബരി മസ്ജിദ് തകർത്ത കേസിൽ ലിബർഹാൻ കമ്മീഷൻ കുറ്റക്കാരിയെന്ന് കണ്ടെത്തിയ വ്യക്തിയാണ് സാധ്വി ഋതംബര. 2020ൽ സിബിഐ ഇവരെ കുറ്റവിമുക്തയാക്കി.
വിദ്വേഷ പ്രസ്താനവകളിലൂടെ വാർത്തകളിൽ ഇടം പിടിക്കാറുള്ള നേതാവ് കൂടിയാണ് സാധ്വി ഋതംബര. ഹിന്ദു സമൂഹത്തിന്റെ മതപരമായ കേന്ദ്രങ്ങളിൽ ഹിന്ദുക്കളെ മാത്രമേ കച്ചവടം നടത്താൻ അനുവദിക്കാവൂ എന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഋതംബര ആവശ്യപ്പെട്ടിരുന്നു. സനാതന ധർമം പിന്തുടരാത്തവർ വിൽക്കുന്ന ഭക്ഷണം വിശ്വസിച്ച് കഴിക്കാൻ പറ്റില്ലെന്നും അവർ പറഞ്ഞിരിന്നു.
എല്ലാ ഹിന്ദു ദമ്പതികളും നാല് കുട്ടികൾക്ക് ജന്മം നൽകണമെന്നും അതിൽ രണ്ട് കുട്ടികളെ രാഷ്ട്രത്തിന് സമർപ്പിക്കണമെന്നും സാധ്വി ഋതംബര ആവശ്യപ്പെട്ടിരുന്നു. അങ്ങനെയെങ്കിൽ ഇന്ത്യ അതിവേഗം ഹിന്ദു രാഷ്ട്രമാകും. മാത്രമല്ല രാജ്യത്ത് ഏക സിവിൽ കോഡ് നടപ്പാക്കണം. എന്നാൽ ജനസംഖ്യ സന്തുലിതമാകുമെന്നും 2022ൽ സാധ്വി ഋതംബര പറഞ്ഞിരുന്നു.
Adjust Story Font
16

