Quantcast

600ൽ 593 മാർക്ക്: ഹിജാബ് നിരോധിച്ചവരോട് മധുരപ്രതികാരം ചെയ്ത് തബസ്സും ഷെയ്ഖ്

ഹിജാബ് നിരോധനം നിരവധി മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-04-25 06:41:12.0

Published:

25 April 2023 6:40 AM GMT

Tabazum Sheikh topped the PUC exam as a sweet revenge for the ridicule and neglect she faced after the hijab ban.
X

Tabazum Sheikh With Parents

ബംഗളൂരു: പി.യു.സി രണ്ടാം വർഷ പരീക്ഷയിൽ ഒന്നാം റാങ്ക് നേടി ഹിജാബ് നിരോധനത്തിലൂടെ നേരിട്ട അപഹാസ്യതയ്ക്കും അവഗണനക്കും മധുരപ്രതികാരം ചെയ്ത് തബസ്സും ഷെയ്ഖ്. 98.3 ശതമാനം മാർക്കുമായി ആർട്‌സ് വിഭാഗത്തിലാണ് കർണാടകയിലെ ഈ വിദ്യാർഥിനി ഒന്നാം സ്ഥാനം നേടിയത്. സംസ്ഥാനത്തെ പി.യു കോളേജുകളിൽ ബിജെപി സർക്കാർ ഹിജാബ് നിരോധിച്ചത് രാജ്യത്ത് തന്നെ ഏറെ പ്രതിഷേധമുയർത്തിയ നടപടിയാണ്. ഈ വിവാദങ്ങൾക്കിടയിലാണ് ബംഗളൂരുവിൽ ഇലക്ട്രിക്കൽ എൻജിനിയറായ അബ്ദുൽ ഖയ്യൂം ഷെയ്ഖിന്റെയും വീട്ടമ്മയായ പർവീൺ മോദിയുടെയും മകളായ 18 കാരിയായ തബസ്സും മികച്ച വിജയം നേടിയത്.

ഹിജാബ് വിവാദ കാലം ജീവിതത്തിലെ ഏറ്റവും നിർണായക ദിനങ്ങളായിരുന്നുവെന്നും വിദ്യാഭ്യാസത്തിനായി ഹിജാബ് അഴിച്ചുവെക്കേണ്ടിവന്നത് ഏറെ വിഷമിപ്പിച്ചുവെന്നും ബംഗളൂരു എൻ.എം.കെ.ആർ.വി. വനിത പി.യു കോളേജ് വിദ്യാർഥിനിയായിരുന്നു തബസ്സും പറഞ്ഞു.

മികച്ച മാർക്ക് നേടിയതിന്റെ പോസ്റ്റർ പങ്കുവെച്ച് ശശി തരൂർ എം.പി തബസ്സുമിനെ അഭിനന്ദിച്ചു. 'വിജയമാണ് ഏറ്റവും മികച്ച പ്രതികാരം' എന്ന കുറിപ്പോടെയാണ് എം.പി തബസ്സുമിനെ ട്വിറ്ററിൽ അഭിനന്ദിച്ചത്. രാജ്ദീപ് സർദേശായി, സാഗരിക ഘോഷ് തുടങ്ങിയ നിരവധി പ്രമുഖർ തബസ്സുമിനെ അഭിനന്ദിച്ചു.

അതേസമയം, തബസ്സുമിന്റെ നേട്ടത്തെ സർക്കാർ നിലപാടിന്റെ വിജയമായാണ് സംഘ്പരിവാർ കേന്ദ്രങ്ങൾ ഉയർത്തിക്കാട്ടുന്നത്.

സൈക്കോളജിസ്റ്റാകാൻ ആഗ്രഹിക്കുന്ന തബസ്സും ബംഗളൂരു ആർ.വി സർവകലാശാലയിൽ ബിരുദത്തിന് ചേർന്നിരിക്കുകയാണ്. സഹോദരൻ എം.ടെക് വിദ്യാർഥിയാണ്.

ഹിജാബ് നിരോധനം നിരവധി മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. സർക്കാർ കോളേജുകളിൽ നിന്ന് പലരും സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പഠനം മാറ്റി. ഹിജാബ് നിരോധനത്തിനെതിരെ പി.യു കോളേജിലെ ആറ് വിദ്യാർഥിനികൾ നൽകിയ ഹരജി ഇപ്പോൾ സുപ്രിംകോടതിയുടെ പരിഗണനയിലാണുള്ളത്.

Tabazum Sheikh topped the PUC exam as a sweet revenge for the ridicule and neglect she faced after the hijab ban.

TAGS :

Next Story