ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ

നവംബർ 13നാണ് പെൺകുട്ടിയുടെ അമ്മ കാരൂർ പൊലീസിൽ പരാതി നൽകിയത്

MediaOne Logo

Web Desk

  • Updated:

    2021-11-17 10:57:50.0

Published:

17 Nov 2021 10:57 AM GMT

ചികിത്സയ്‌ക്കെത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ചു; ഡോക്ടർ അറസ്റ്റിൽ
X

ചികിത്സയ്ക്കെത്തിയ പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ഡോക്ടറും ആശുപത്രി മാനേജറും അറസ്റ്റിൽ. തമിഴ്നാട്ടിലെ കാരൂർ ജിസി ആശുപത്രിയിലാണ് കേസിനാസ്പദമായ സംഭവം. അറിയപ്പെടുന്ന എല്ലുരോഗ വിദഗ്ധനായ ഡോ. രജനീകാന്ത്, മാനേജർ ശരവണൻ എന്നിവരാണ് അറസ്റ്റിലായത്.

ആശുപത്രിയിലെ അക്കൗണ്ട് സെക്ഷനിലെ ജീവനക്കാരിയായ യുവതിയുടെ മകളെയാണ് ഇരുവരും ചേർന്ന് പീഡിപ്പിച്ചത്. നവംബർ 13നാണ് പെൺകുട്ടിയുടെ അമ്മ കാരൂർ പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ ഡോക്ടർക്കും മാനേജർക്കുമെതിരെ പോക്സോ ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തിരുന്നു. അതിന് പിന്നാലെ മാനേജറെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ ഡോക്ടർ ഒളിവിൽ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഡോക്ടറെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഡോക്ടറെ റിമാൻഡ് ചെയ്ത് ജയിലിലടച്ചു.Doctor and hospital manager arrested for sexually abusing 17-year-old girl The incident took place at Karur GC Hospital in Tamil Nadu. Well known orthopedic specialist Dr. Rajinikanth and manager Saravanan were arrested.

TAGS :

Next Story