Quantcast

എസ്ഐആർ; തമിഴ്നാട്ടിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 97 ലക്ഷം പേർ പുറത്ത്

പുറത്തായവരിൽ 66 ലക്ഷം പേർ സ്ഥിരമായി താമസം മാറിപ്പോയവരാണ്

MediaOne Logo

Web Desk

  • Updated:

    2025-12-19 14:29:39.0

Published:

19 Dec 2025 7:57 PM IST

എസ്ഐആർ; തമിഴ്നാട്ടിലെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; 97 ലക്ഷം പേർ പുറത്ത്
X

ചെന്നൈ: എസ്ഐആറിലൂടെ ബിഹാറിലെയും പശ്ചിമബം​ഗാളിലെയും വോട്ടർമാരെ പുറത്താക്കിയതിന്റെ വിവാദം കെട്ടടങ്ങുംമുമ്പ് തമിഴ്നാട്ടിലെ കരട് വോട്ടർപട്ടിക പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട എസ്ഐആർ പട്ടിക പുറത്തുവന്നപ്പോൾ 97 ലക്ഷം പേരാണ് പുറത്തായിരിക്കുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പശ്ചിമബം​ഗാളിൽ അരക്കോടിയിലേറെ പേരെ വെട്ടിനിരത്തിയത്. തമിഴ്നാട്ടിലും വരും വർഷത്തിൽ തെരഞ്ഞെടുപ്പ് നടക്കും.

പുറത്തായവരിൽ 66 ലക്ഷം പേർ സ്ഥിരമായി താമസം മാറിപ്പോയവരാണ്. 26.9 ലക്ഷം മരിച്ചവരാണ്. 3.98 ലക്ഷം ഇരട്ട വോട്ടുകളും കണ്ടെത്തി. ​ഗുജറാത്തിലെയും കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടികയിൽ നിന്ന് 73 ലക്ഷം പേർ പുറത്തായി.

TAGS :

Next Story