ലീഗ് ദേശീയ പ്രസിഡന്‍റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാരിന്‍റെ ഉന്നത ബഹുമതി
10 ലക്ഷം രൂപയും സ്വര്‍ണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാല്‍ തമിഴര്‍ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സമ്മാനിക്കും

ചെന്നൈ: ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗ് ദേശീയ പ്രസിഡന്‍റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന് തമിഴ്നാട് സര്‍ക്കാരിന്‍റെ ഉന്നത ബഹുമതി. 10 ലക്ഷം രൂപയും സ്വര്‍ണ മെഡലും പ്രശസ്തി പത്രവുമടങ്ങിയ തകൈശാല്‍ തമിഴര്‍ പുരസ്‌കാരം സ്വാതന്ത്ര്യ ദിനത്തില്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സമ്മാനിക്കും.
തമിഴ്‌നാടിനും തമിഴ് ജനതയുടെ പുരോഗതിക്കും സുപ്രധാന സംഭാവനകള്‍ നല്‍കിയവരെ ആദരിക്കുന്നതിനായി 2006 മുതല്‍ തമിഴ്നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയതാണ് ‘തകൈശാല്‍ തമിഴര്‍ പുരസ്‌കാരം’. കെ.എം. ഖാദര്‍ മൊയ്തീന്‍ സാഹിബി ത്യാഗോജ്ജ്വലമായ രാഷ്ട്രീയ ജീവിതത്തിനും സമാധാന ദൗത്യങ്ങള്‍ക്കും ലഭിച്ച അംഗീകാരമാണിതെന്ന് പ്രസ്താവനയിൽ പറയുന്നു.
തമിഴ് പൈതൃകം സമ്പന്നമാക്കുന്ന, വിവിധ മേഖലകളില്‍ തമിഴ് സമൂഹത്തിന് മികച്ച സേവനം നല്‍കിയ വ്യക്തിത്വങ്ങളെയാണ് ‘തകൈശാല്‍ തമിഴര്‍ പുരസ്‌കാരം’ നല്‍കി ആദരിക്കുന്നത്. തമിഴ് കവി അബ്ദുറഹ്‌മാന്‍, എഴുത്തുകാരന്‍ പൊന്നീലന്‍, ഐ.എ.എസ് ഉദ്യോഗസ്ഥനും തമിഴ് എഴുത്തുകാരനുമായ വി. ഇരൈ അന്‍പ്, അമര്‍ സേവാ സംഘം സ്ഥാപകന്‍ എസ്. രാമകൃഷ്ണന്‍ തുടങ്ങിയവരാണ് ഇതിന് മുമ്പ് ഈ അവാര്‍ഡ് സ്വീകരിച്ചത്. ഈ പുരസ്‌കാരം എല്ലാ പ്രവര്‍ത്തകര്‍ക്കും ലഭിച്ച അംഗീകാരമായിട്ടാണ് കാണുന്നതെന്ന് ഇന്ത്യന്‍ യൂണിയന്‍ മുസ്‍ലിം ലീഗ് ദേശീയ സെക്രട്ടറി നവാസ് കനി എം.പി പറഞ്ഞു.
1940 ജനുവരി 5 ന് പുതുക്കോട്ടൈ ജില്ലയിലെ തിരുനെല്ലാറിൽ മുഹമ്മദ് ഹനീഫിന്‍റെയും കാസിമി ബീവിയുടെയും മകനായിട്ടാണ് മൊയ്തീന്‍റെ ജനനം. 2004 മുതൽ 2009 വരെ പാർലമെന്‍റ് അംഗമായി സേവനമനുഷ്ഠിക്കുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്.
Adjust Story Font
16

