Quantcast

റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് 5000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിൻ

അപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ഇന്നുയിർ കാപ്പൻ' എന്ന പദ്ധതി നേരത്തെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-03-21 13:41:05.0

Published:

21 March 2022 12:50 PM GMT

റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കുന്നവർക്ക് 5000 രൂപ ക്യാഷ് അവാർഡ് പ്രഖ്യാപിച്ച് സ്റ്റാലിൻ
X

റോഡപകടങ്ങളിൽ പരിക്കേറ്റവർക്ക് അടിയന്തര സഹായം നൽകുന്നവർക്ക് ക്യാഷ് അവാർഡും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ''റോഡപകടത്തിൽപ്പെട്ടവരെ സഹായിക്കുകയും ഉടൻ തന്നെ വൈദ്യസഹായം ലഭ്യമാക്കുകയും ചെയ്യുന്നവർക്ക് 5000 രൂപ ക്യാഷ് അവാർഡും അനുമോദന സർട്ടിഫിക്കറ്റും നൽകും''-സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

അപകടങ്ങളിൽ പരിക്കേറ്റവർക്ക് ആദ്യ 48 മണിക്കൂറിൽ സൗജന്യ ചികിത്സ ലഭ്യമാക്കുന്ന 'ഇന്നുയിർ കാപ്പൻ' എന്ന പദ്ധതി നേരത്തെ സ്റ്റാലിൻ പ്രഖ്യാപിച്ചിരുന്നു. 408 സ്വകാര്യ ആശുപത്രികളും 201 സർക്കാർ ആശുപത്രികളും അടക്കം 609 ആശുപത്രികളിലാണ് ഈ പദ്ധതി നടപ്പാക്കിയത്.

ഒരു ലക്ഷം രൂപ വരെ ചെലവ് വരെ 81 അംഗീകൃത ജീവൻരക്ഷാ നടപടിക്രമങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്. തമിഴ്‌നാട് സ്വദേശികൾക്കും സംസ്ഥാനത്ത് സന്ദർശനത്തിനെത്തിയവർക്കും അപകടം നടന്ന ഉടനെ ലഭിക്കുന്ന ചികിത്സ സൗജന്യമായിരിക്കും.

TAGS :

Next Story