Quantcast

പ്രണയാഭ്യർഥന നിരസിച്ചു; തഞ്ചാവൂരിൽ ക്ലാസ് മുറിയിൽ വെച്ച് അധ്യാപികയെ കുത്തിക്കൊന്നു

മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ അധ്യാപിക രമണിയാണ് കൊല്ലപ്പെട്ടത്

MediaOne Logo

Web Desk

  • Published:

    20 Nov 2024 4:00 PM IST

CRIME SCENE
X

ചെന്നൈ: തമിഴ്നാട് തഞ്ചാവൂരിൽ ക്ലാസ് മുറിയിൽ വെച്ച് അധ്യാപികയെ കുത്തിക്കൊന്നു. പ്രണയാഭ്യർഥന നിരസിച്ചതിനായിരുന്നു കൊലപാതകം. മല്ലിപട്ടണം സർക്കാർ സ്‌കൂളിലെ അധ്യാപിക രമണിയാണ് കൊല്ലപ്പെട്ടത്.

ക്ലാസ് മുറിയിൽ പഠിപ്പിച്ചുകൊണ്ടിരിക്കെ അതിക്രമിച്ച് അകത്തു കയറിയ കൊലയാളി കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തുകയായിരുന്നു. കേസിൽ ചിന്നമനയിൽ സ്വദേശി മദനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

TAGS :

Next Story