Quantcast

ഉത്തർപ്രദേശിൽ പതിനെട്ട് വയസുകാരി മരിച്ച നിലയിൽ; ശരീരത്തിൽ മുറിവേറ്റ പാടുകൾ

പെൺകുട്ടി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം ആരോപിക്കുന്നു

MediaOne Logo

Web Desk

  • Published:

    10 Sept 2021 4:24 PM IST

ഉത്തർപ്രദേശിൽ പതിനെട്ട് വയസുകാരി മരിച്ച നിലയിൽ; ശരീരത്തിൽ മുറിവേറ്റ പാടുകൾ
X

ഉത്തർപ്രദേശിലെ അക്രബാദിൽ പതിനെട്ട് വയസുകാരിയെ മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ വീട്ടിൽ നിന്ന് 500 മീറ്റർ അകലെയുള്ള വയലിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ശരീരത്തിൽ മുറിവേറ്റ പാടുകളുള്ളതിനാൽ കുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് കുടുംബം പറയുന്നു.

ബുധനാഴ്ച കളിക്കാനായി പുറത്തുപോയ പെൺകുട്ടിയെ അയൽവാസിയാണ് മരിച്ച നിലയിൽ കണ്ടത്. എന്നാൽ കഴുത്ത് ഞെരിച്ചാണ് മരണം സംഭവിച്ചതെന്നും ലൈംഗികാതിക്രമത്തിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും റൂറൽ എഎസ്പി ശുഭം പട്ടേൽ പറഞ്ഞു. കൂടുതൽ ഫോറൻസിക് പരിശോധനകൾ നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പൊലിസിൻ്റെ കനത്ത സുരക്ഷയിൽ പെൺകുട്ടിയുടെ മൃതദേഹം ഇന്ന് സംസ്കരിച്ചു.

TAGS :

Next Story