Quantcast

പീഡനക്കേസില്‍ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്‍പാലിന് 10 വർഷം തടവ്

2013ൽ സഹപ്രവർത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് നടപടി

MediaOne Logo

Web Desk

  • Updated:

    2026-08-06 09:22:44

Published:

6 Aug 2026 11:55 AM IST

പീഡനക്കേസില്‍ തെഹൽക മുൻ എഡിറ്റർ  തരുൺ തേജ്‍പാലിന് 10 വർഷം തടവ്
X

മുംബൈ: ലൈംഗിക അതിക്രമക്കേസിൽ തെഹൽക മാഗസിൻ മുൻ എഡിറ്റർ തരുൺ തേജ്പാലിന് 10 വർഷം തടവ് ശിക്ഷ. 2013ൽ സഹപ്രവർത്തകയെ പീഡിപ്പിച്ച കേസിൽ ബോംബെ ഹൈക്കോടതിയുടേതാണ് വിധി. തേജ്പാൽ കുറ്റക്കാരനാണെന്ന് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ച് ഇന്ന് രാവിലെ വിധിച്ചിരുന്നു.

2021ൽ മാപുസ വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ട ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ഡോ. നീല ഗോഖലെ, ജസ്റ്റിസ് അമിത് ജാംസണ്ഡേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ വിധി. വിചാരണക്കോടതി വിധിക്കെതിരെ ഗോവ സർക്കാരാണ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നത്. തന്റെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് തേജ്പാല്‍ ആവശ്യപ്പെട്ടിരുന്നു.

2013 നവംബർ 7, 8 തീയതികളിൽ ഗോവയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന തെഹൽക്കയുടെ പരിപാടിക്കിടെ ലിഫ്റ്റിനുള്ളിൽ വെച്ച് തേജ്പാൽ തന്നെ ലൈംഗികമായി ആക്രമിച്ചെന്നായിരുന്നു വനിതാ മാധ്യമപ്രവർത്തകയുടെ പരാതി. കേസില്‍ 2013 നവംബർ 30നാണ് തരുൺ തേജ്പാൽ അറസ്റ്റിലായത്. 2017ൽ പ്രതിക്കെതിരേ ബലാത്സംഗം, ലൈംഗികാതിക്രമം ഉൾപ്പെടെയുള്ള കുറ്റങ്ങളും കോടതി ചുമത്തി.

പിന്നീട് തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തരുൺ തേജ്പാൽ സുപ്രിംകോടതിയെ സമീപിച്ചു. എന്നാൽ ഈ ആവശ്യം സുപ്രിം കോടതി തള്ളുകയും ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കുകയുമായിരുന്നു. പിന്നാലെ 2021 മേയിലാണ് തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടി വിചാരണക്കോടതി തേജ്പാലിനെ വെറുതെവിട്ടത്.

TAGS :

Next Story