Quantcast

തെലങ്കാന വോട്ടെടുപ്പ്; ഉച്ചവരെ 30 ശതമാനത്തിലധികം പോളിങ്

മന്ത്രി കെ.ടി രാമറാവു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത റെഡ്ഡി, മജ് ലിസ് പാർട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി

MediaOne Logo

Web Desk

  • Updated:

    2023-11-30 07:36:40.0

Published:

30 Nov 2023 7:30 AM GMT

Difficulty in voting and election duty; Muslim organizations are demanding that the Lok Sabha elections on Friday be postponed
X

പ്രതീകാത്മക ചിത്രം

ഹൈദരാബാദ്:തെലങ്കാന നിയമസഭയിലേക്കുള്ള വോട്ടെടുപ്പിൽ ഒരു മണിവരെ 30 ശതമാനത്തിലധികം പോളിങ്. മന്ത്രി കെ.ടി രാമറാവു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത റെഡ്ഡി, മജ് ലിസ് പാർട്ടി അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവർ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. അല്ലു അർജുന്‍, ജൂനിയർ എന്‍ടിആർ തുടങ്ങിയ സിനിമാ താരങ്ങളും വോട്ടിടാനെത്തി. ജാങ്കോണ്‍ മണ്ഡലത്തില്‍ കള്ളവോട്ടിനെച്ചൊല്ലി ബിആർഎസ്, കോണ്‍ഗ്രസ് പ്രവർത്തകർ തമ്മില്‍ സംഘർഷമുണ്ടായി.

ഭരണകക്ഷിയായി ബി.ആർ.എസും കോണ്‍ഗ്രസും തമ്മില്‍ വാശിയേറിയ പോരാട്ടം നടക്കുന്ന തെലങ്കാനയിൽ 3 കോടി 17 ലക്ഷം വോട്ടർമാർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുക. ഒരു ട്രാന്‍സ്ജെന്‍ഡർ ഉള്‍പ്പെടെ 2290 സ്ഥാനാർഥികളാണ് തെലങ്കാനയില്‍ ജനവിധി തേടുന്നത്. 45000 പൊലീസുകാരെ കൂടാതെ 50 കമ്പനി കേന്ദ്ര സേനയെയും സുരക്ഷക്കായി വിനിയോഗിച്ചിട്ടുണ്ട്.

അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ അവസാന വോട്ടെടുപ്പാണ് തെലങ്കാനയിൽ നടക്കുന്നത്. ഭരണകക്ഷിയായ ബിആർഎസും കോൺഗ്രസും തമ്മിൽ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനത്ത് ബി.ജെ.പിയും പ്രചരണ രംഗത്ത് സജീവമായിരുന്നു. കർഷകർക്കുള്ള ധനസഹായമടക്കം സർക്കാർ ചെയ്ത ക്ഷേമ പ്രവർത്തനങ്ങളും മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്‍റെ പ്രഭാവവുമാണ് ബി .ആർ എസിന്‍റെ തുറുപ്പുചീട്ട്. രാഹുൽ ഗാന്ധിയടക്കം ദേശീയ നേതൃനിര പൂർണമായി കളത്തിലിറക്കിയ കോൺഗ്രസ് കർണാടക മാതൃകയിൽ 6 ഗ്യാരണ്ടികള്‍ നൽകിയാണ് വോട്ടു ചോദിച്ചത്.

മോദി - അമിത്ഷായുടെ നേതൃത്വത്തിൽ ബി.ജെ.പിയും ശക്തമായ പ്രചരണം കാഴ്ചവെച്ചിട്ടുണ്ട്. ന്യൂനപക്ഷ പാർട്ടിയായ എ.ഐ.എം.ഐ.എമ്മും തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാണ്. തെരഞ്ഞെടുപ്പ് കഴിയുംവരെ തെലങ്കാനയിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനാവശ്യമായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് തെലങ്കാന ഡി.ജി.പി അറിയിച്ചു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ്, മിസോറം സംസ്ഥാനങ്ങൾക്കൊപ്പം ഞായറാഴ്ചാണ് തെലങ്കാനയിലും വോട്ടെണ്ണൽ.

TAGS :

Next Story