രാത്രി 11 മണിക്ക് ശേഷം തിയേറ്ററിൽ കുട്ടികൾ വേണ്ടെന്ന് തെലങ്കാന ഹൈകോടതി
രാവിലെ 11നു മുൻപും രാത്രി 11നു ശേഷവും കുട്ടികളുടെ പ്രവേശനം വിലക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു
ഹൈദരാബാദ് : 16 വയസിന് താഴെയുള്ള കുട്ടികളെ രാത്രി 11ന് ശേഷം സിനിമ ശാലയിൽ പ്രവേശിപ്പിക്കരുതെന്ന് തെലങ്കാന ഹൈകോടതി. രാവിലെ 11നു മുൻപും രാത്രി 11നു ശേഷവും കുട്ടികളുടെ പ്രവേശനം വിലക്കണമെന്നു സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചു. ജസ്റ്റിസ് വിജയസെൻ റെഡ്ഡിയുടെ ബെഞ്ചാണ് നിർദ്ദേശം നൽകിയത്.
പുലർച്ചെ 1:30യ്ക്കാണ് നിലവിൽ അവസാനഷോ തീരുന്നതെന്നും ഇത്തരം ഷോകൾ കുട്ടികളെ ശാരീരികവും വൈകാരികവുമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകൾക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയർത്തുന്നതിനും അർധരാത്രി പ്രീമിയറുകൾ നടത്തുന്നതിനും എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി.
Next Story
Adjust Story Font
16

