Quantcast

2017ന് മുമ്പ് തീവ്രവാദി, ശേഷം മാപ്പപേക്ഷകൻ; ഇസ്‌ലാമോഫോബിയ പടർത്തി ഇന്ത്യൻ എക്‌സ്പ്രസിൽ യുപി പരസ്യം

രാംനാഥ് ഗോയങ്കെ അവാർഡ് അകത്ത്, വർഗീയ വിദ്വേഷം പുറത്തെന്നാണ് ഒരാൾ പരസ്യത്തിനെതിരെ പ്രതികരിച്ചത്

MediaOne Logo

Web Desk

  • Published:

    1 Jan 2022 12:46 PM GMT

2017ന് മുമ്പ് തീവ്രവാദി, ശേഷം മാപ്പപേക്ഷകൻ; ഇസ്‌ലാമോഫോബിയ പടർത്തി ഇന്ത്യൻ എക്‌സ്പ്രസിൽ യുപി പരസ്യം
X

യുപിയിൽ ബിജെപി അധികാരത്തിലെത്തിയ 2017ന് മുമ്പ് തീവ്രവാദിയായി തീപന്തമെറിയുന്നയാളുടെയും ശേഷം മാപ്പപേക്ഷകനായി നിൽക്കുന്ന അതേയാളുടെയും ചിത്രവുമായി ഇസ്‌ലാമോഫോബിയ പടർത്തുന്ന യുപി പരസ്യം ഇന്ത്യൻ എക്‌സ്പ്രസിൽ. ഉത്തർപ്രദേശ് സർക്കാർ നൽകിയ പരസ്യം സിപിഐഎംഎൽ പോളിറ്റ് ബ്യൂറോ അംഗവും എഐപിഡബ്യൂഎ സെക്രട്ടറിയുമായ കവിത കൃഷ്ണൻ ട്വിറ്ററിൽ ചൂണ്ടിക്കാട്ടിയതോടെ വലിയ ചർച്ചയായിരിക്കുകയാണ്. ദി ഇന്ത്യൻ എക്‌സ്പ്രസ് ചീഫ് എഡിറ്റർ രാജ് കമാൽ ത്ഥായെയും ഇന്ത്യൻ എക്‌സ്പ്രസ് പത്രത്തെയും ടാഗ് ചെയ്ത ട്വീറ്റിൽ പരസ്യം നിങ്ങൾക്ക് വാണിജ്യാടിസ്ഥാനത്തിൽ നൽകിയതാണെന്ന് ന്യായീകരിക്കാനാകില്ലെന്നും നിങ്ങളുടെ പത്രം ഫാസിസത്തിന്റെ പ്രചാരകരായെന്നും ചൂണ്ടിക്കാട്ടി.

യുപിയിൽ ബിജെപി അധികാരത്തിലെത്തിയത് 2017 മാർച്ച് 19 മുതലാണ്. ഇതിന് ശേഷം കലാപകാരികൾ മാപ്പു ചോദിക്കുന്നവരായെന്ന് കാണിക്കുന്നതാണ് പരസ്യം. പരസ്യത്തിൽ തീവ്രവാദിയായി കാണിക്കുന്നയാളെ ഒരു ഷാൾ ധരിച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇതിലൂടെ യുപി ലക്ഷ്യമിടുന്ന ഇസ്‌ലാമോഫോബിയയെയാണ് കവിത ചോദ്യം ചെയ്തത്. എന്നാൽ കവിതക്ക് നൊന്തെങ്കിൽ അതിൽ കാര്യമുണ്ടെന്നാണ് സംഘ് പ്രൊഫൈലുകളുടെ പ്രതികരണം.

രാംനാഥ് ഗോയങ്കെ അവാർഡ് അകത്ത്, വർഗീയ വിദ്വേഷം പുറത്തെന്നാണ് ഒരാൾ പരസ്യത്തിനെതിരെ പ്രതികരിച്ചത്. ഇന്ത്യൻ എക്‌സ്പ്രസിനായി താൻ പ്രാർത്ഥിക്കുന്നതായും ഈ പരസ്യം നൽകിയത് വഴിയുണ്ടായ വീഴ്ചയിൽ നാളെ ഒന്നാം പേജിൽ മാപ്പപേക്ഷ പ്രസിദ്ധീകരിക്കണമെന്നും ഇദ്ദേഹം പറഞ്ഞു.

തുറന്ന ഇസ്‌ലാമോഫോബിയ പരസ്യം കണ്ടു ഞെട്ടിയെന്നും എഡിറ്റർമാർ മതേതര നിലപാടുള്ളവരാണെങ്കിലും അവർക്ക് നീതികരിക്കാനാകുന്നില്ല. എഴുത്തുകാരനെന്ന നിലയിലും ഉപഭോക്താവെന്ന നിലയിലും തന്റെ പ്രതിഷേധം പ്രകടിപ്പിക്കുമെന്ന് അപൂർവാനന്ദ് ട്വിറ്ററിൽ കുറിച്ചു.

Terrorist before 2017, then apologist; UP advertisement on Indian Express spreading Islamophobia

TAGS :

Next Story