Quantcast

ബി.ജെ.പി സ്വതന്ത്രർ കളംമാറി; തലപ്പാടി പഞ്ചായത്തിൽ എസ്‍.ഡി.പി.ഐക്ക് പ്രസിഡന്റ് സ്ഥാനം

പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്‍.ഡി.പി.ഐയിലെ ടി.ഇസ്മയിലും ബി.ജെ.പിയിലെ സത്യരാജും തമ്മിലായിരുന്നു മത്സരം.

MediaOne Logo

Web Desk

  • Published:

    11 Aug 2023 9:36 AM GMT

T. Ismail
X

ടി.ഇസ്മയിൽ

ബംഗളൂരു: കർണാടകയിലെ തലപ്പാടി ഗ്രാമപഞ്ചായത്തിൽ എസ്‍.ഡി.പി.ഐ പ്രതിനിധി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ബി.ജെ.പി സ്വതന്ത്രരായി മത്സരിച്ച് ജയിച്ച രണ്ട് അംഗങ്ങളുടെ പിന്തുണയോടെയാണ് എസ്‍.ഡി.പി.ഐ അംഗം ടി.ഇസ്മയിൽ തെരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റായി ബി.ജെ.പി അംഗം പുഷ്പവതി ഷെട്ടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

24 വാർഡുകളുള്ള തലപ്പാടി ഗ്രാമപഞ്ചായത്തിൽ രണ്ട് സ്വതന്ത്രരടക്കം 13 അംഗങ്ങളാണ് ബി.ജെ.പിക്കുള്ളത്. കോൺഗ്രസിന് ഒന്നും എസ്‍.ഡി.പി.ഐക്ക് 10 അംഗങ്ങളുമുണ്ട്. കോൺഗ്രസ് അംഗം വൈഭവ് വൈ ഷെട്ടി തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എസ്‍.ഡി.പി.ഐ അംഗമായ ഹബീബ ഡി.വി സ്ഥലത്തില്ലാത്തതിനാൽ പങ്കെടുത്തില്ല.

പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്‍.ഡി.പി.ഐയിലെ ടി.ഇസ്മയിലും ബി.ജെ.പിയിലെ സത്യരാജും തമ്മിലായിരുന്നു മത്സരം. തെരഞ്ഞെടുപ്പിൽ പങ്കെടുത്ത 22 അംഗങ്ങളിൽ ഇരുവർക്കും 11 വീതം വോട്ടുകൾ ലഭിച്ചു. പിന്നീട് നടന്ന നറുകെടുപ്പിൽ ടി.ഇസ്മയിൽ വിജയിക്കുകയായിരുന്നു. ബി.ജെ.പി സ്വതന്ത്ര അംഗങ്ങളിൽ രണ്ട് പേർ പിന്തുണച്ചതാവാമെന്ന് എസ്‍.ഡി.പി.ഐ നേതാവ് നവാസ് ഉള്ളാൾ പ്രതികരിച്ചു.

TAGS :

Next Story