Quantcast

രുചികരമായ ഭക്ഷണം നല്‍കിയില്ല; യുവാവ് അമ്മയെ കൊലപ്പെടുത്തി

കുടുംബ പ്രശ്നങ്ങളെ ചൊല്ലി അമ്മയും മകനും സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 Nov 2023 10:21 AM IST

Man Kills Mother
X

പ്രതീകാത്മക ചിത്രം

താനെ: രുചികരമായ ഭക്ഷണം നല്‍കിയില്ലെന്ന കാരണത്താല്‍ യുവാവ് അമ്മയെ കൊലപ്പെടുത്തി. മഹാരാഷ്ട്ര താനെ ജില്ലയിലെ മുർബാദ് താലൂക്കിലെ വേലു ഗ്രാമത്തിലാണ് സംഭവം.55കാരിയെയാണ് കൊലപ്പെടുത്തിയത്.

കുടുംബ പ്രശ്നങ്ങളെ ചൊല്ലി അമ്മയും മകനും സ്ഥിരമായി വഴക്കുണ്ടാവാറുണ്ടെന്ന് അയല്‍വാസികള്‍ പറഞ്ഞു. ഞായറാഴ്ച, യുവാവ് അമ്മയുമായി വീണ്ടും വഴക്കുണ്ടാക്കുകയും രുചികരമായ ഭക്ഷണം പാകം ചെയ്ത് നല്‍കിയില്ലെന്ന് പരാതിപ്പെടുകയും ചെയ്തിരുന്നു. കോപാകുലനായ യുവാവ് അമ്മയെ അരിവാള്‍ കൊണ്ട് ആക്രമിക്കുകയും തുടര്‍ന്ന് അവര്‍ കുഴഞ്ഞുവീണു മരിക്കുകയുമായിരുന്നു. അയല്‍വാസികളാണ് കൊലപാതക വിവരം പൊലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം പ്രതി അമിതമായി ഉറക്കഗുളിക കഴിച്ചെന്നും ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു. യുവാവിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. പ്രതിക്കെതിരെ കൊലപാതകത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

TAGS :

Next Story