Quantcast

ചുവപ്പണിഞ്ഞ് വിജയവാഡ: സിപിഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം

നാളെ മുതൽ നാല് ദിവസമാണ് പ്രതിനിധി സമ്മേളനം

MediaOne Logo

Web Desk

  • Updated:

    2022-10-14 01:55:24.0

Published:

14 Oct 2022 1:52 AM GMT

ചുവപ്പണിഞ്ഞ് വിജയവാഡ: സിപിഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ഇന്ന് തുടക്കം
X

കമ്മ്യൂണിസ്റ്റ്, കർഷക പോരാട്ടങ്ങളുടെ വിപ്ലവവീര്യമുറങ്ങുന്ന ആന്ധ്രയുടെ മണ്ണിൽ സി.പി.ഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിന് ബഹുജനറാലിയോടെയാണ് ഇന്ന് തുടക്കമാകുന്നത്. നാളെ മുതൽ നാല് ദിവസമാണ് പ്രതിനിധി സമ്മേളനം. ദേശീയതലത്തിൽ ബി.ജെ.പിക്കെതിരെ വിശാല ഐക്യരൂപീകരണം പാർട്ടി കോൺഗ്രസിന്റെ മുഖ്യ ചർച്ചാവിഷയമാകും. കൊല്ലത്ത് നടന്ന കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ കോൺഗ്രസ് അടക്കമുള്ള മതേതര, ജനാധിപത്യ കക്ഷികളുടെ വിശാല ഐക്യത്തിന് ആഹ്വാനം ചെയ്ത സി.പി.ഐ ഇപ്പോൾ കോൺഗ്രസിനെ പേരെടുത്ത് പറഞ്ഞ് സംബോധന ചെയ്യുന്നില്ലെന്നത് ശ്രദ്ധേയമാണ്.

വിശാല മതേതര ജനാധിപത്യ ഐക്യനിരയെന്ന് മാത്രമാണ് മുന്നോട്ടുവയ്ക്കുന്നത്. കോൺഗ്രസിനും വിശ്വാസ്യതയുയർത്തി വേണമെങ്കിൽ കണ്ണിയാവാമെന്നർത്ഥം. അല്ലാതെ പ്രത്യേക പരിഗണനയാവശ്യമില്ലെന്ന നിലപാടിലേക്ക് സിപിഐ എത്തിയിട്ടുണ്ട്. ഇതാദ്യമായി പാർട്ടി പതാകയ്ക്ക് പുറമേ ദേശീയപതാക ഉയർത്തിക്കൊണ്ട് പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിക്കുന്നുവെന്ന പ്രത്യേകതയും സി.പി.ഐയുടെ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിനുണ്ട്. ആദ്യമായാണ് ഒരു കമ്യൂണിസ്റ്റ് പാർട്ടി അതിന്റെ അഖിലേന്ത്യാ സമ്മേളനത്തിന് ദേശീയപതാക ഉയർത്തുന്നത്.

സ്വാതന്ത്ര്യസമര സേനാനിയായ എതുകുരി കൃഷ്ണമൂർത്തിയാണ് നാളെ രാവിലെ 10.30ന് പ്രതിനിധി സമ്മേളന നഗരിയായ എസ്.എസ് കൺവെൻഷൻ ഹാളിന് മുന്നിൽ ദേശീയപതാക ഉയർത്തുന്നത്. തുടർന്ന് പാർട്ടി പതാക മുതിർന്ന നേതാവും മുൻ ജനറൽസെക്രട്ടറിയുമായ എസ്. സുധാകർ റെഡ്ഡി ഉയർത്തും. നാളെ രാവിലെ രാവിലെ 11 മണിക്ക് ജനറൽസെക്രട്ടറി ഡി. രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

TAGS :

Next Story