ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനത്തെ ബാധിക്കുന്ന വിഷയം; എച്ച്1ബി വിസ ഫീസ് വർധനയെ അപലപിച്ച് സിപിഎം പോളിറ്റ് ബ്യൂറോ
പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമെന്നും പിബി അഭിപ്രായപ്പെട്ടു

ന്യൂഡൽഹി: എച്ച്1ബി വിസ ഫീസ് വർധനയെ അപലപിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ. ആയിരക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവനത്തെ ബാധിക്കുന്ന വിഷയമാണെന്ന് പിബി അറിയിച്ചു. മറ്റു രാജ്യങ്ങളുടെ ചെലവിൽ സ്വന്തം വ്യാപാര താൽപ്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാനുള്ള യുഎസ് തന്ത്രമാണിതെന്നും ഇതിനെ എതിർക്കുന്നതിനു പകരം അവ്യക്തമായ പ്രസംഗങ്ങളിലൂടെയാണ് മോദി പ്രതികരിക്കുന്നതെന്നും പിബി അറിയിച്ചു. പ്രധാനമന്ത്രിയുടെ ഒളിച്ചോട്ടം രാജ്യത്തിന് അപമാനമെന്നും പിബി അഭിപ്രായപ്പെട്ടു.
കോൺഗ്രസ് അടക്കമുള്ള പാർട്ടികൾ നേരത്തെ തന്നെ ഇതിനെതിരെ രംഗത്തുവന്നിരുന്നു.
Next Story
Adjust Story Font
16

