Quantcast

എഞ്ചിൻ തകരാറിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി

ശനിയാഴ്ച രാത്രി പുറപ്പെട്ട ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്

MediaOne Logo

Web Desk

  • Updated:

    2023-06-11 04:51:21.0

Published:

11 Jun 2023 4:47 AM GMT

The IndiGo flight made an emergency return due to engine failure, IndiGo flight emergency return , IndiGo flight service, IndiGo flight time, engine failure of IndiGo flight, latest malayalam news,
X

ഡൽഹി: എഞ്ചിൻ തകരാറിനെ തുടർന്ന് ശനിയാഴ്ച രാത്രി പുറപ്പെട്ട ഡൽഹി-ചെന്നൈ ഇൻഡിഗോ വിമാനം അടിയന്തരമായി തിരിച്ചിറക്കി. യാത്ര തുടങ്ങി ഒരു മണിക്കൂറിന് ശേഷം എഞ്ചിൻ തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം തിരിച്ചിറക്കിയത്. വിമാനത്തിൽ 230 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

സംഭവത്തിൽ ഇൻഡിഗോയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.

TAGS :

Next Story