Quantcast

പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും; രാ​​ഹുലിന്റെ ലോക്സഭാ അംഗത്വവും മണിപ്പൂർ വിഷയവും ചർച്ചയാകും

ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അവതരിപ്പിക്കും.

MediaOne Logo

Web Desk

  • Updated:

    2023-08-07 01:29:28.0

Published:

7 Aug 2023 1:20 AM GMT

parliament india
X

ഡൽ​​ഹി: രണ്ടു ദിവസത്തെ ഇടവേളയ്ക്ക് ശേഷം പാർലമെൻ്റ് വർഷകാല സമ്മേളനം ഇന്ന് പുനരാരംഭിക്കും. മണിപ്പൂർ വിഷയത്തിന് ഒപ്പം രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം എത്രയും പെട്ടെന്ന് പുനഃസ്ഥാപിക്കുക എന്ന ആവശ്യം കൂടി മുൻനിർത്തിയാകും ഇന്ന് പ്രതിപക്ഷം പ്രതിഷേധിക്കുക. നാളെ അവിശ്വാസ പ്രമേയം സംബന്ധിച്ച് ലോക്സഭയിൽ ചർച്ച നടക്കാനിരിക്കെ സ്പീക്കർ സഭയിൽ എത്തുമോ എന്ന കാര്യത്തിലും ധാരണയായിട്ടില്ല.

നിലവിലെ സാഹചര്യം ചർച്ച ചെയ്യാൻ പ്രതിപക്ഷ മുന്നണിയായ 'ഇൻഡ്യ'യിലെ കക്ഷി നേതാക്കൾ രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയുടെ ചേംബറിൽ ഇന്ന് യോഗം ചേരും. രാവിലെ 10 മണിക്ക് ആണ് യോഗം. ഡൽഹി ഓർഡിനൻസിന് പകരമുള്ള ബിൽ രാജ്യസഭയിൽ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് അവതരിപ്പിക്കും. ബിജെപിക്ക് ഭൂരിപക്ഷം ഇല്ലാത്തതിനാൽ ബിൽ രാജ്യസഭയിൽ പരാജയപ്പെടും എന്നായിരുന്നു പ്രതിപക്ഷം നേരത്തെ കണക്ക് കൂട്ടിയിരുന്നത്. എന്നാൽ വൈ.എസ്.ആർ കോൺഗ്രസ് ബിജു ജനതാദൾ കക്ഷികൾ കൂടി ബിജെപിക്ക് ഒപ്പം നിന്നതോടെ കേന്ദ്ര സർക്കാരിൻ്റെ ആശങ്കകളൊഴിഞ്ഞു. നേരത്തെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ബിൽ ലോക്സഭ പാസാക്കിയിരുന്നു.

TAGS :

Next Story