Quantcast

വോട്ടുകൊള്ള മുതൽ ഓൺലൈൻ ഗെയിമിങ് ബില്ല് വരെ; പാർലമെന്റ് വർഷകാല സമ്മേളനം പൂർത്തിയായി

ജയിലിൽ കിടന്നാൽ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാൻ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്

MediaOne Logo

Web Desk

  • Updated:

    2025-08-21 15:00:41.0

Published:

21 Aug 2025 6:50 PM IST

Parliament
X

ന്യൂഡൽഹി: പാർലമെന്റിന്റെ വർഷകാല സമ്മേളനം പൂർത്തിയായി. വോട്ടുകൊള്ളയിൽ ഭരണപക്ഷത്തെ മുൾമുനയിൽ നിർത്തിയ സമ്മേളന കാലമാണ് അവസാനിച്ചത്. ജയിലിൽ കിടന്നാൽ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാൻ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്. ഓൺലൈൻ ഗെയിമിങ് ബില്ലും സഭ പാസാക്കി.

ഒരു മാസം നീണ്ടുനിന്ന സമ്മേളനമാണ് വ്യാഴാഴ്ചയോടെ പൂർത്തിയായത്. ബീഹാറിലെ വോട്ടർ പട്ടിക പരിഷ്കരണം മുതൽ ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബില്ല് വരെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കി. ഇന്ന് രാവിലെ സഭ ആരംഭിച്ച മുതൽ എസ്ഐആറിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. സഭയുടെ അവസാന ദിവസമെന്നും അംഗങ്ങൾ സഹകരിക്കണമെന്നും സ്പീക്കർ ആവശ്യപ്പെട്ടു.

പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ഭരണഘടന ഭേദഗതി ബില്ല് ഇന്നലെ ലോക്സഭയിൽ അവതരിപ്പിച്ചത്. തുടർന്ന് ബില്ല് ജെപിസിക്ക് വിടുകയും ചെയ്തു. എസ്ഐആറിൽ ചർച്ച വേണമെന്ന് ഈ സഭ കാലയളവിൽ മുഴുവനും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചർച്ചക്ക് തയ്യാറായില്ല. ഓപ്പറേഷൻ സിന്ദൂറിലും ചർച്ച നടന്നു. ആദായ നികുതി ബില്ല്, സ്പോർട്സ് ബില്ല്, ഓൺലൈൻ ഗൈമിംഗ്‌ ബില്ല് തുടങ്ങി ബില്ലുകളുകളും പാസായി.

TAGS :

Next Story