ഓപറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ശശി തരൂരിന്റെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്
പിഎംഒ ഇന്ത്യയുടെ എക്‌സ് പേജിലാണ് ലേഖനം പങ്കുവെച്ചത്.ദ ഹിന്ദു പത്രത്തിലാണ് ശശി തരൂർ ലേഖനം എഴുതിയത്

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂരിനെക്കുറിച്ചുള്ള ശശി തരൂരിന്റെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്. പിഎംഒ ഇന്ത്യയുടെ ഔദ്യോഗിക പേജിലാണ് ലേഖനം പങ്കുവെച്ചത്. ദ ഹിന്ദു പത്രത്തിലാണ് ശശി തരൂർ ലേഖനം എഴുതിയത്. ലേഖനത്തിൽ മോദിയുടെ നയതന്ത്ര തലത്തിലെ മികവിനെ തരൂർ പ്രശംസിച്ചിരുന്നു.
ഓപറേഷൻ സിന്ദൂരിന്റെ ഭാഗമായി ഇന്ത്യയുടെ പ്രതിനിധികൾ വിവിധ രാജ്യങ്ങൾ സന്ദർശിച്ചത് ഇന്ത്യയുടെ നയതന്ത്ര വിജയത്തിന് എത്രത്തോളം അഭികാമ്യമായെന്നു പറയുന്നതാണ് ശശി തരൂരിന്റെ ലേഖനം. വിവിധ രാജ്യങ്ങളിലെ നേതാക്കളുമായി നരേന്ദ്ര മോദിയുടെ ബന്ധം, പ്രധാന മന്ത്രിയുടെ ഊർജസ്വലതയും ചലനാത്മകതയും രാജ്യത്തിന് എത്രത്തോളം മുതൽക്കൂട്ടാണ് എന്നതടക്കമുള്ള പുകഴ്ത്തലുകളാണ് ലേഖനത്തിലുള്ളത്.
മുമ്പും കോൺഗ്രസിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ ശശി തരൂർ നടത്തിയിരുന്നു.
watch video:
Next Story
Adjust Story Font
16

