Quantcast

'ബിജെപിയിൽ ജനാധിപത്യമില്ല, മറ്റാരെയും കേൾക്കാൻ മോദി തയ്യാറാകില്ല'; രാഹുൽ ഗാന്ധി

"കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരുടെ ഹൃദയം ഇപ്പോഴും കോൺഗ്രസിനൊപ്പമാണ്, മടുത്തു പോയെന്ന് ഒരു ബിജെപി എംപി പറഞ്ഞിട്ടുണ്ട്"

MediaOne Logo

Web Desk

  • Updated:

    2023-12-28 12:46:13.0

Published:

28 Dec 2023 11:45 AM GMT

Rahul gandhi narendra modi, rahul gandhi about bjp
X

നാഗ്പൂർ: ബിജെപിയിൽ ജനാധിപത്യമില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്ക് ചോദ്യങ്ങളെ ഇഷ്ടമല്ലെന്നും മറ്റാരെയും കേൾക്കാൻ മോദി തയ്യാറാകില്ലെന്നും നാഗ്പൂരിൽ കോൺഗ്രസിന്റെ സ്ഥാപക ദിന റാലിയിൽ സംസാരിക്കവേ രാഹുൽ പറഞ്ഞു.

"പ്രത്യയശാസ്ത്രത്തിന് വേണ്ടിയുള്ള പോരാട്ടമാണ് കോൺഗ്രസ് നടത്തുന്നത്. എൻഡിഎ-ഇൻഡ്യ സഖ്യത്തിൽ നിരവധി പാർട്ടികളുണ്ട്. എന്നാൽ യുദ്ധം രണ്ട് ആശയങ്ങൾ തമ്മിലുള്ളതാണ് ബിജെപിയിൽ ഇപ്പോഴും ജനാധിപത്യമില്ല എന്നു വേണം പറയാൻ. പ്രധാനമന്ത്രി ആരെയും കേൾക്കാൻ തയ്യാറാകില്ല. അദ്ദേഹത്തിന് ചോദ്യങ്ങളെ ഇഷ്ടമല്ല. അടുത്ത് വരുന്നവരെ കേൾക്കാൻ താൻ എപ്പോഴും തയ്യാറാണ്.

കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എംപിമാരുടെ ഹൃദയം ഇപ്പോഴും കോൺഗ്രസിനൊപ്പമാണ്. മടുത്തു പോയെന്ന് ഒരു ബിജെപി എംപി തന്നോട് പറഞ്ഞിട്ടുണ്ട്. കോൺഗ്രസിൽ ഒരു സാധാരണ പ്രവർത്തകന് പോലും പാർട്ടിയുടെ ഉന്നത നേതാക്കളെ ചോദ്യം ചെയ്യാനും വിയോജിക്കാനും കഴിയും. എന്നാൽ ബിജെപിയിൽ അത് സാധ്യമല്ല". രാഹുൽ പറഞ്ഞു

TAGS :

Next Story