Quantcast

ഇന്ത്യക്കാർക്ക് വിസയില്ലാതെ പോവാൻ കഴിയുന്ന 55 രാജ്യങ്ങൾ ഇവയാണ്; എന്താണ് ഹെൻലി പാസ്പോ‍‍ർട്ട് ഇൻഡക്സ് ?

പുതിയ പട്ടിക പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 80-ാം റാങ്കിലെത്തി

MediaOne Logo
ഇന്ത്യക്കാർക്ക് വിസയില്ലാതെ പോവാൻ കഴിയുന്ന 55 രാജ്യങ്ങൾ ഇവയാണ്; എന്താണ് ഹെൻലി പാസ്പോ‍‍ർട്ട് ഇൻഡക്സ് ?
X

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളെ കണ്ടെത്താനുള്ള 2026-ലെ 'ഹെൻലി പാസ്‌പോർട്ട് ഇൻഡക്സ്' പുറത്തിറങ്ങി. പുതിയ പട്ടിക പ്രകാരം ഇന്ത്യൻ പാസ്‌പോർട്ട് അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 80-ാം റാങ്കിലെത്തി. മുൻകൂട്ടി വിസ എടുക്കാതെ തന്നെ ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഇപ്പോൾ ലോകത്തിലെ 55 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ സാധിക്കും.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് റാങ്കിംഗിൽ മുന്നേറ്റമുണ്ടായെങ്കിലും വിസയില്ലാതെ പ്രവേശിക്കാവുന്ന രാജ്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലെ നയതന്ത്ര മാറ്റങ്ങളും വിവിധ രാജ്യങ്ങളുടെ വിസ നിയമങ്ങളിലെ പരിഷ്കരണവുമാണ് ഇതിന് കാരണം. ഒരു പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ എത്ര രാജ്യങ്ങൾ സന്ദർശിക്കാം എന്നതിനെ അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് തയ്യാറാക്കുന്നത്.

ഇന്ത്യൻ പാസ്‌പോർട്ട് ഉപയോഗിച്ച് വിസയില്ലാതെ സന്ദർശിക്കാവുന്ന 55 രാജ്യങ്ങളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാം

1. വിസ രഹിതം: യാതൊരുവിധ വിസ നടപടികളും ഇല്ലാതെ പാസ്‌പോർട്ടുമായി നേരിട്ട് ഈ രാജ്യങ്ങളിലേക്ക് പോകാം.

2. വിസ ഓൺ അറൈവൽ: യാത്ര തിരിക്കും മുൻപ് വിസ എടുക്കേണ്ടതില്ല. പകരം ആ രാജ്യത്തെ എയർപോർട്ടിലോ അതിർത്തിയിലോ എത്തിയ ശേഷം വിസ നടപടികൾ പൂർത്തിയാക്കിയാൽ മതി.

3. ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ : യാത്രയ്ക്ക് മുൻപ് ഓൺലൈനായി അപേക്ഷ നൽകി അനുമതി വാങ്ങുന്ന രീതിയാണിത്. ഇത് സാധാരണ വിസ നടപടികളേക്കാൾ ലളിതവും വേഗത്തിലുള്ളതുമാണ്.

  • വിസ പൂർണ്ണമായും ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടിക

അംഗോള, ബാർബഡോസ്, ഭൂട്ടാൻ, ബ്രിട്ടീഷ് വെർജിൻ ഐലൻഡ്‌സ്, കുക്ക് ഐലൻഡ്‌സ്, ഡൊമിനിക്ക, ഫിജി, ഗ്രനേഡ, ഹെയ്തി, ജമൈക്ക, കസാക്കിസ്ഥാൻ, കിരിബാത്തി, മക്കാവു, മലേഷ്യ, മൗറീഷ്യസ്, മൈക്രോനേഷ്യ, മോണ്ട്സെറാറ്റ്, നേപ്പാൾ, ഫിലിപ്പീൻസ്, റുവാണ്ട, സെനഗൽ, സെന്റ് വിൻസെന്റ് ആൻഡ് ഗ്രനേഡൈൻസ്, തായ്‌ലൻഡ്, ട്രിനിഡാഡ് ആൻഡ് ടൊബാഗോ, വാനുവാട്ടു.

  • വിസ ഓൺ അറൈവൽ വഴി സന്ദർശിക്കാവുന്ന രാജ്യങ്ങൾ

ബുറുണ്ടി, കംബോഡിയ, കേപ് വെർദെ ഐലൻഡ്‌സ്, ജിബൂട്ടി, എത്യോപ്യ, ഗിനിയ-ബിസാവു, ഇന്തോനേഷ്യ, ജോർദാൻ, ലാവോസ്, മഡഗാസ്കർ, മാലിദ്വീപ്, മാർഷൽ ഐലൻഡ്‌സ്, മംഗോളിയ, മൊസാംബിക്ക്, മ്യാൻമർ, പലാവു ഐലൻഡ്‌സ്, ഖത്തർ, സമോവ, സിയറ ലിയോൺ, സൊമാലിയ, ശ്രീലങ്ക, സെന്റ് ലൂസിയ, ടാൻസാനിയ, തിമോർ-ലെസ്റ്റെ, തുവാലു, സിംബാബ്‌വെ.

  • ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ വഴി സന്ദർശിക്കാവുന്ന രാജ്യങ്ങൾ

കെനിയ, സീഷെൽസ്, സെന്റ് കിറ്റ്‌സ് ആൻഡ് നെവിസ്.

(( വിസ നയങ്ങൾ എപ്പോൾ വേണമെങ്കിലും മാറാൻ സാധ്യതയുള്ളതിനാൽ, യാത്ര തിരിക്കും മുൻപ് അതത് രാജ്യങ്ങളുടെ ഔദ്യോഗിക എംബസി വെബ്സൈറ്റുകൾ പരിശോധിക്കുന്നത് ഉചിതമായിരിക്കും))

TAGS :

Next Story