Quantcast

അദാനി ഗ്രൂപ്പുമായി ബന്ധമുള്ള ഈ കമ്പനികള്‍ വാങ്ങിയത് 55.4 കോടിയുടെ ബോണ്ടുകള്‍; ബി.ജെ.പിക്ക് പണമാക്കിയത് 42.4 കോടി

ബി.കെ ഗോയങ്കയുടെ മുംബൈ ആസ്ഥാനമായുള്ള വെൽസ്‌പൺ ഗ്രൂപ്പിൻ്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളാണ് ഈ മൂന്ന് കമ്പനികള്‍

MediaOne Logo

Web Desk

  • Updated:

    2024-03-22 03:23:35.0

Published:

22 March 2024 2:39 AM GMT

Adani group
X

ഡല്‍ഹി: അദാനി ഗ്രൂപ്പുമായി ബന്ധമുള്ള മൂന്ന് കമ്പനികള്‍ 2019 ഏപ്രിൽ മുതൽ 2023 നവംബർ വരെ വാങ്ങിയത് 55.4 കോടി രൂപയുടെ ഇലക്ടറല്‍ ബോണ്ടുകള്‍. ബി.കെ ഗോയങ്കയുടെ മുംബൈ ആസ്ഥാനമായുള്ള വെൽസ്‌പൺ ഗ്രൂപ്പിൻ്റെ മൂന്ന് അനുബന്ധ സ്ഥാപനങ്ങളാണ് ഈ മൂന്ന് കമ്പനികള്‍.

വെൽസ്പൺ എൻ്റർപ്രൈസസ് ലിമിറ്റഡ് രണ്ടു ഘട്ടങ്ങളിലായ 13 കോടിയുടെ ബോണ്ടുകള്‍ വാങ്ങി. 2019 ഏപ്രിലില്‍ 3 കോടി രൂപയുടെയും 2022 നവംബറില്‍ 10 കോടിയുടെ ബോണ്ടുകളുമാണ് കമ്പനി വാങ്ങിയത്. വെൽസ്പൺ ഗ്രൂപ്പുമായി ബന്ധം സ്ഥാപിക്കുന്നതിന്‍റെ ഭാഗമായി 2005-ൽ, വെൽസ്പൺ നാച്ചുറൽ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡുമായി അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡുമായി അദാനി ഗ്രൂപ്പ് ഒരു സംയുക്ത സംരംഭത്തിൽ ഒപ്പിട്ടിരുന്നു. ഗൗതം അദാനി ചെയർമാനും മകൻ രാജേഷ് അദാനി മാനേജിംഗ് ഡയറക്ടറുമായ അദാനി എൻ്റർപ്രൈസസ് ലിമിറ്റഡ് വഴി അദാനി വെൽസ്‌പൺ എക്‌സ്‌പ്ലോറേഷൻ ലിമിറ്റഡിൽ അദാനി ഗ്രൂപ്പിന് 65% ഓഹരിയുണ്ടെന്ന് ഒരു പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം, വെൽസ്പൺ എൻ്റർപ്രൈസസ് ലിമിറ്റഡിൻ്റെ പൂർണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായ വെൽസ്പൺ നാച്ചുറൽ റിസോഴ്സസ് പ്രൈവറ്റ് ലിമിറ്റഡ് വഴി വെൽസ്പൺ ഗ്രൂപ്പിന് അദാനി വെൽസ്പൺ എക്സ്പ്ലോറേഷൻ ലിമിറ്റഡിൽ 35% ഓഹരിയുണ്ട്.

രണ്ടാമത്തെ അനുബന്ധ സ്ഥാപനമായ വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡ് 27 കോടി രൂപയുടെ ബോണ്ടുകളാണ് വാങ്ങിയത്.2019 മേയിൽ 5 കോടിയും 2020 ജനുവരിയിൽ 2 കോടിയും 2020 ഒക്ടോബറിൽ 7 കോടിയും 2022 ഏപ്രിലിൽ 3 കോടിയും 2022 നവംബറിൽ 10 കോടിയുടെ ബോണ്ടുകളുമാണ് കമ്പനി വാങ്ങിയത്. മൂന്നാമത്തെ അനുബന്ധ സ്ഥാപനമായ വെൽസ്‌പൺ ലിവിംഗ് ലിമിറ്റഡ് 2022 നവംബറിൽ 10 കോടി രൂപയുടെയും 2023 നവംബറിൽ 5 കോടി രൂപയുടെയും ബോണ്ടുകൾ വാങ്ങി . ആകെ 15 കോടിയുടെ ബോണ്ടുകളാണ് കമ്പനി ഇക്കാലയളവില്‍ വാങ്ങിക്കൂട്ടിയത്. ഈ ബോണ്ടുകളില്‍ 42 കോടി രൂപ ബി.ജെ.പി പണമാക്കി മാറ്റി.

2022 നവംബറിൽ പശ്ചിമ ബംഗാൾ, പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ സംസ്ഥാന തെരഞ്ഞെടുപ്പുകളോടനുബന്ധിച്ച് 30 കോടി രൂപ ഉപയോഗപ്പെടുത്തി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 8 കോടി രൂപയും 2020 ലെ ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ 2 കോടി രൂപയും 2020ലെ ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 7 കോടി രൂപയും വാങ്ങി.2023 നവംബറിൽ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ്, തെലങ്കാന, മിസോറാം എന്നീ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് 5 കോടി രൂപയും പണമാക്കി മാറ്റി. തെരഞ്ഞെടുപ്പ് അല്ലാത്ത മാസമായ 2022 ഏപ്രിലിൽ 3 കോടി രൂപയുടെ ബോണ്ടുകളും പണമാക്കി മാറ്റി.

വെൽസ്പൺ എൻ്റർപ്രൈസസ് ലിമിറ്റഡും വെൽസ്പൺ കോർപ്പറേഷൻ ലിമിറ്റഡും വാങ്ങിയ എല്ലാ ഇലക്ടറൽ ബോണ്ടുകളും 8 കോടി രൂപ 2019 ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കോൺഗ്രസ് പണമാക്കി. 2023 ലെ തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി വെൽസ്പൺ ലിവിംഗ് ലിമിറ്റഡ് വാങ്ങിയ 5 കോടി രൂപ ബിആര്‍എസ് ഉപയോഗിച്ചു. 2020 ജനുവരിക്കും 2022 നവംബറിനും ഇടയിൽ വാങ്ങിയ 42 കോടി രൂപയുടെ ബാക്കിയുള്ള എല്ലാ ബോണ്ടുകളും ബി.ജെ.പി പണമാക്കി. എന്നാല്‍ അദാനി ഗ്രൂപ്പിന്‍റെ വക്താവ് ഈ വസ്തുതകളെല്ലാം നിഷേധിച്ചു. “നിങ്ങളുടെ ആരോപണങ്ങൾ ഞങ്ങൾ നിഷേധിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിക്കും സംഭാവന നൽകാൻ അദാനി ഗ്രൂപ്പ് ഒരിക്കലും നേരിട്ടോ അല്ലാതെയോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടില്ല'' വക്താവ് വ്യക്തമാക്കി.

TAGS :

Next Story