Quantcast

പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിൽ ഏൽപ്പിക്കുംമുമ്പ് കള്ളന് ഭക്ഷണം നൽകി നാട്ടുകാർ

നിരവധി വീടുകളിൽ മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടാൻ നോക്കിയിരിക്കുകയായിരുന്നു നാട്ടുകാർ.

MediaOne Logo

Web Desk

  • Updated:

    2024-09-17 12:15:27.0

Published:

17 Sept 2024 5:44 PM IST

പിടികൂടി കെട്ടിയിട്ട ശേഷം പൊലീസിൽ ഏൽപ്പിക്കുംമുമ്പ് കള്ളന് ഭക്ഷണം നൽകി നാട്ടുകാർ
X

ഹൈദരാബാദ്: ​ഗ്രാമത്തിലെ വീടുകളിൽനിന്ന് സാധനങ്ങൾ മോഷ്ടിച്ച കള്ളന് പൊലീസിൽ ഏൽപ്പിക്കുംമുമ്പ് ഭക്ഷണം കൊടുത്ത് നാട്ടുകാർ. തെലങ്കാനയിലെ നാൽ​ഗോണ്ട ജില്ലയിലെ എല്ലറെഡ്ഡിഗുഡെം ഗ്രാമത്തിലാണ് സംഭവം. പൊഗാല ഗണേഷ് എന്ന യുവാവാണ് പിടിയിലായത്.

​​ഗ്രാമത്തിലെ നിരവധി വീടുകളിൽ മോഷണം നടത്തിയ മോഷ്ടാവിനെ പിടികൂടാൻ നോക്കിയിരിക്കുകയായിരുന്നു നാട്ടുകാർ. ഒടുവിൽ ഇയാളെ പിടികൂടിയ നാട്ടുകാർ തൂണിൽ കെട്ടിയിട്ട് മോഷണത്തെ കുറിച്ച് ചോദിച്ചു. താൻ ചെയ്ത എല്ലാ മോഷണങ്ങളും ഇയാൾ സമ്മതിച്ചു.

തുടർന്നാണ് തനിക്ക് നന്നായി വിശക്കുന്നു എന്നും എന്തെങ്കിലും കഴിക്കാൻ തരുമോ എന്നും ഇയാൾ നാട്ടുകാരോട് ചോദിച്ചത്. അഭ്യർഥന മാനിച്ച് നാട്ടുകാർ ആഹാരം വാരിനൽകുകയായിരുന്നു. തുടർന്ന് വയർ നിറഞ്ഞ ശേഷം ഗ്രാമവാസികൾ ഇയാളെ പൊലീസിന് കൈമാറുകയും ചെയ്തു.

TAGS :

Next Story