'ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവർ Rascals': വിവാദ പരാമര്‍ശവുമായി മദ്രാസ് ഹൈക്കോടതി ജഡ്ജി ജി.ആർ സ്വാമിനാഥൻ
തമിഴ്നാട്ടിലെ ഒരു ആത്മീയ സംഘടനയുടെ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥന്റെ വിവാദ പ്രസ്താവന

- Updated:
2026-02-23 17:35:22.0

ചെന്നൈ: ദൈവത്തിന്റെ ഭാഗമായി ആത്മീയ ഗുരുക്കന്മാരെ അംഗീകരിക്കാത്തവരെ വിഡ്ഢികളെന്നും തെമ്മാടികളെന്നും ക്രൂരന്മാരെന്നും വിശേഷിപ്പിച്ച് മദ്രാസ് ഹൈക്കോടതി ജഡ്ജി ജി.ആര്‍ സ്വാമിനാഥന്‍.
'തമിഴ്നാട്ടിൽ ചിലർ സ്വയം യുക്തിവാദികൾ എന്ന് വിളിക്കുന്നു. ഗുരുവിനെ ദൈവത്തിന്റെ രൂപമായി കാണുന്ന ഞങ്ങളെ വിഡ്ഢികളെന്നും മര്യാദയില്ലാത്തവരെന്നും ക്രൂരന്മാരെന്നും അവർ വിളിക്കുന്നു. അങ്ങനെ പറയുന്നവരാണ് വിഡ്ഢികൾ, തെമ്മാടികള്‍, ക്രൂരന്മാർ'- ജസ്റ്റിസ് ജി.ആർ സ്വാമിനാഥൻ പറഞ്ഞു.
തമിഴ്നാട്ടിലെ ഒരു ആത്മീയ സംഘടനയുടെ പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രസ്താവന. തനിക്ക് ഇനിയും നാല് വർഷത്തെ സർവീസ് കൂടി ബാക്കിയുണ്ടെന്നും ധൈര്യപൂർവ്വം മുന്നോട്ട് വരണമെന്നും പ്രവർത്തിക്കണമെന്ന് തോന്നുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തമിഴ്‌നാട്ടിലെ തിരുപ്പറംകുണ്ഡ്രത്തിലെ ചരിത്രപ്രസിദ്ധമായ ദർഗയ്ക്ക് സമീപമുള്ള കൽസ്തംഭത്തിൽ കാർത്തിക ദീപം തെളിയിക്കുന്നതിന് അനുമതി നൽകിയതിലൂടെ അടുത്തിടെയും ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ വിവാദത്തിലകപ്പെട്ടിരുന്നു. തമിഴ്‌നാട് സർക്കാർ ഈ വിധിക്കെതിരെ രംഗത്തെത്തുകയും ഇംപീച്ച്മെന്റ് നടപടികളിലേക്ക് കടക്കുകയും ചെയ്തിരുന്നു. രാജ്യത്തിന്‍റെ മതേര കാഴ്ചപ്പാടിന് വിഘാതമാവുന്ന നടപടികളാണ് ജസ്റ്റിസ് ജി.ആർ സ്വാമിനാഥന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ആരോപണം ഉയർന്നിരുന്നു.
Adjust Story Font
16
