Quantcast

'കോവിഡ് വാക്സിനെടുക്കൂ.. നിങ്ങള്‍ 'ബാഹുബലി'യാകും' പ്രധാനമന്ത്രി

കോവിഡ്​ വാക്​സിൻ രാജ്യത്തെ ജനങ്ങളെ ബാഹുബലിയാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.

MediaOne Logo

Web Desk

  • Updated:

    2021-07-19 06:38:23.0

Published:

19 July 2021 6:33 AM GMT

കോവിഡ് വാക്സിനെടുക്കൂ.. നിങ്ങള്‍ ബാഹുബലിയാകും പ്രധാനമന്ത്രി
X

കോവിഡ്​ വാക്​സിൻ രാജ്യത്തെ ജനങ്ങളെ 'ബാഹുബലി' ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.​ എല്ലാവരും കോവിഡ്​ വാക്​സിൻ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് ആഹ്വാനം ചെയ്യുകയായിരുന്നു അദ്ദേഹം.

'കോവിഡ് വാക്​സിൻ കുത്തിവെപ്പെടുക്കുന്നത് കൈകളിലാണ്. അത് നിങ്ങളെ കരുത്തരാക്കും. വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ നിങ്ങള്‍ 'ബാഹുബലി'യാകും' നരേന്ദ്ര മോദി പറഞ്ഞു. പാർലമെന്‍റ്​ വർഷകാല സമ്മേളനത്തിന്​ മുന്നോടിയായി രാജ്യത്തെ അഭിസംബോധന ചെയ്യുകയയിരുന്നു പ്രധാനമന്ത്രി.


'കോവിഡിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്ത് 40 കോടി പേർ ഇതിനോടകം 'ബാഹുബലി' ആയിക്കഴിഞ്ഞു. വാക്സിന്‍ ഉദ്യമം​ ഇനിയും മുന്നോട്ടുകൊണ്ടുപോകണം. മഹാമാരി ഈ ലോകത്തെ മുഴുവൻ കീഴടക്കിയിരിക്കുകയണ്. ഇങ്ങനൊരു സാഹചര്യത്തില്‍ പാർലമെന്‍റിൽ കാര്യക്ഷമമായ ചർച്ചകൾ നടക്കണം' മോദി പറഞ്ഞു. കോവിഡ്​ വാക്​സിൻ സ്വീകരിക്കുന്നതിന്​ പുറമെ എല്ലാവരും മറ്റു കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നും മോദി അഭ്യർഥിച്ചു. അതേസമയം പെഗാസസ് ചോർത്തൽ വിവാദം പാര്‍ലമെന്‍റില്‍ പുകയുകയാണ്. പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് ഇരു സഭകളും നിർത്തിവെച്ചു. ഉച്ചക്ക് സഭ വീണ്ടും ആരംഭിക്കും

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസ‍സ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും നാല്‍പതോളം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.‌

സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിരുന്നു. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലുമാണ് നോട്ടീസ് നല്‍കിയത്. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്‍റെ ആവശ്യത്തെ തുടര്‍ന്നാണ് ബഹളം ഉണ്ടായത്. തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും നിര്‍ത്തിവെക്കുകയായിരുന്നു

TAGS :

Next Story