Quantcast

ബി കോം വിദ്യാർഥിയായ മന്ത്രവാദി ഭീഷണിപ്പെടുത്തി; പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്

മന്ത്രവാദിയുടെ തട്ടിപ്പിന് ഇരയായത് അറുപതോളം ആളുകൾ

MediaOne Logo

Web Desk

  • Published:

    23 March 2024 10:32 AM GMT

ബി കോം വിദ്യാർഥിയായ മന്ത്രവാദി ഭീഷണിപ്പെടുത്തി;   പുഴയിൽ ചാടി ജീവനൊടുക്കി യുവാവ്
X

വിഷ്ണു 

രാംനഗര/കർണാടക: മന്ത്രവാദിയുടെ ഭീഷണിയെത്തുടർന്ന് ജീവനൊടുക്കി മരമില്ലുടമ. സംഭവത്തിൽ 22 കാരനായ ബി കോം വിദ്യാർഥി അറസ്റ്റിൽ. ബംഗളൂരുവിനടുത്ത് രാമനഗരയിലാണ് സംഭവം.

മരമില്ലുടമയായ മുത്തുരാജ് സാമ്പത്തിക ബുദ്ധിമുട്ടുകളും, വൈവാഹിത ബന്ധത്തിൽ പ്രശ്‌നങ്ങളും നേരിട്ടിരുന്നു. ഇതിന് പ്രതിവിധിയായി പൂജ നടത്താൻ തീരുമാനിക്കുകയായിരുന്നു.

സമൂഹമാധ്യമങ്ങളിൽ തന്റെ മന്ത്രവാദത്തെക്കുറിച്ച് വൻതോതിൽ വാർത്തകൾ പ്രചരിപ്പിച്ചിരുന്ന വിഷ്ണു വൈ എന്ന 22കാരനെയാണ് തന്റെ പൂജക്കായി മുത്തുരാജ് സമീപിച്ചത്.

കുറഞ്ഞ തുകയ്ക്ക പൂജ ചെയ്യാമെന്ന സമ്മതിച്ച വിഷ്ണു, പൂജക്കായി മുത്തുരാജിന്റെ കുടുംബഫോട്ടോ ആവശ്യപ്പെട്ടു.

ഫോട്ടോകൾ ലഭിച്ചതിന് പിന്നാലെ വിഷ്ണു മുത്തുരാജിന്റെയും ഭാര്യാമാതാവിന്റെയും ചിത്രങ്ങൾ അശ്ലീലമായി എഡിറ്റ് ചെയ്യുകയും, മുത്തുരാജിനോട് 25,000 രൂപ തന്നില്ലെങ്കിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

വിഷ്ണുവിന്റെ ഭീഷണിയെത്തുടർന്ന് മുത്തുരാജ് പണമുണ്ടാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയും മാർച്ച് 9ന് അർക്കാവതി പുഴയിൽ ചാടി ജീവനൊടുക്കുകയുമായിരുന്നു.

മുത്തുരാജിന്റെ ഭാര്യസഹോദരൻ ശശികുമാറിന്റെ വാക്കുകൾ പ്രകാരം- ഇരുവരും കാറിൽ സഞ്ചരിച്ചുകൊണ്ടിരിക്കുമ്പോൾ മുത്തുരാജിന് അജ്ഞാത നമ്പറിൽ നിന്ന്ഒരു ഫോൺ വരികയായിരുന്നു. ഫോണെടുത്തതിന് പിന്നാലെ ഫോൺ വിളിച്ചയാൾ മുത്തുരാജിനോട് എന്താണ് ഇത്രയും വിളിച്ച് ഫോണെടുക്കാത്തതെന്നും, പണം ഉടൻ വേണമെന്നും ആവശ്യപ്പെടുകയുമായിരുന്നു. തന്റെ കയ്യിൽ പണമില്ല, ഇനി പണത്തിനായി ആവശ്യപ്പെടുകയാണെങ്കിൽ ജീവനൊടുക്കുക മാത്രമേ പ്രതിവിധിയുള്ളു എന്നായിരുന്നു മുത്തുരാജിന്റെ മറുപടി. എന്നാൽ ജീവനൊടുക്കാൻ ഫോൺ ചെയ്തയാൾ ആവശ്യപ്പെട്ടു.

നദിക്ക് കുറുകെയുള്ള പാലത്തിലെത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ട മുത്തുരാജ് നദിയിലേക്ക് എടുത്തു ചാടുകയും തുടർന്ന് മുങ്ങിമരിക്കുയുമായിരുന്നു.

മുത്തുരാജ് ജീവനൊടുക്കിയത് അദ്ദേഹത്തിന്റെ സാമ്പത്തിക ബാധ്യതകളെത്തുടർന്നാണെന്ന് കുടുംബം കരുതിയത്. മരണാനന്തര ക്രിയകൾക്ക് ശേഷം മുത്തുരാജിന്റെ ഫോൺ നിരീക്ഷിച്ച ഭാര്യാസഹോദരനാണ് വിഷ്ണുവും മുത്തുരാജും നടത്തിയ ഫോൺ സന്ദേശങ്ങളും വാട്‌സാപ്പ് ശബ്ദസന്ദേശങ്ങളും ശ്രദ്ധിച്ചത്. വിഷ്ണുവിൽ നിന്നും മുത്തുരാജ് മാസങ്ങളായി ഭീഷണി നേരിട്ടുകൊണ്ടിരിക്കുകയായിരുന്നുവെന്ന് ഫോണിലെ സന്ദേശങ്ങൾ വ്യക്തമാക്കി.

പൊലീസ്, മുത്തുരാജിന്റെ മരണം അസ്വാഭാവിക മരണത്തിൽപ്പെടുത്തിയാണ് എഫ്.ഐ.ആർ രേഖപ്പെടുത്തിയത്. എന്നാൽ തന്റെ ഭർത്താവിന് ലഭിച്ച ഭീഷണി സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ മുത്തുരാജിന്റെ ഭാര്യ ശിൽപ പൊലീസിൽ പരാതിപ്പെടുകയും, പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അന്വേഷണത്തിന് പിന്നാലെ പൊലീസ് വിഷ്ണു 60ഓളം ആളുകളെ ഇത്തരത്തിൽ ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പറഞ്ഞു.

TAGS :

Next Story