Quantcast

കർണാടകയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; രണ്ടു മലയാളികളടക്കം മൂന്നുപേർ മരിച്ചു

മലയാളികളായ സ്വാമി, വർഗീസ്, ഹാസൻ അരസിക്കെരെ സ്വദേശി ചേതൻ എന്നിവരാണു മരിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-01-28 16:15:04.0

Published:

28 Jan 2024 4:13 PM GMT

Three, including two Malayalis, dies in a blast at a firecracker factory in Karnatakas Belthangady, Two Malayalis dies in Karnataka firecracker factory blast
X

കാസർകോട്/ബംഗളൂരു: കർണാടകയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ രണ്ടു മലയാളികളടക്കം മൂന്നുപേർ മരിച്ചു. ബെൽത്തങ്ങാടി വേണൂർ റോഡിൽ ഗോലിയങ്ങാടിക്ക് സമീപമാണ് അപകടം. മലയാളികളായ സ്വാമി(55), വർഗീസ്(68), ഹാസൻ അരസിക്കെരെ സ്വദേശി ചേതൻ(25) എന്നിവരാണു മരിച്ചത്.

ഇന്ന് ഉച്ചയ്ക്കുശേഷമാണ് പടക്ക നിർമാണശാലയിൽ വൻ സ്‌ഫോടനം നടന്നത്. സംഭവത്തിൽ ആറുപേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഇതിൽ ഒരാൾ മലയാളിയാണ്. പലരുടെയും പരിക്ക് ഗുരുതരമാണ്.

പടക്ക നിർമാണശാലയുടെ അകത്തുണ്ടായിരുന്നവരാണു മരിച്ചവരെല്ലാം. മൂന്നുപേരും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. രണ്ടു പേരുടെ മൃതദേഹം സ്ഫോടനം നടന്ന സ്ഥലത്തിന്റെ നൂറ് മീറ്റർ അകലെ ചിന്നിച്ചിതറിയ നിലയിലായിരുന്നു.

ഹാസൻ സ്വദേശികളായ ദിനേശ്, കിരൺ, അരശികെരെ സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ, മലയാളികളായ പ്രേം, കേശവ് എന്നിവർക്കാണു പരിക്കേറ്റത്.

Summary: Three, including two Malayalis, dies in a blast at a firecracker factory in Karnataka's Belthangady

TAGS :

Next Story