Quantcast

തുരങ്കത്തിനുള്ളിൽ കാറുകളുടെ കൂട്ടയിടി; അപകടത്തിന് കാരണം 17 കാരൻ ഓടിച്ച മേഴ്‌സിഡസ് കാർ

അപകടത്തിൽ കുടുംബത്തിലെ മൂന്നു പേർക്ക് പരിക്കേറ്റിട്ടുണ്ട്

MediaOne Logo
തുരങ്കത്തിനുള്ളിൽ കാറുകളുടെ കൂട്ടയിടി; അപകടത്തിന് കാരണം 17 കാരൻ ഓടിച്ച മേഴ്‌സിഡസ് കാർ
X

മുംബൈ: പതിനേഴുകാരൻ അമിത വേഗത്തിൽ ഓടിച്ച മേഴ്‌സിഡസ് കാറ് കാരണം മുംബൈ കോസ്റ്റൽ റോഡിലെ തുരങ്കത്തിൽ കാറുകളുടെ കൂട്ടിയിടി. അപകടത്തിൽ കുടുംബത്തിലെ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. അമിതവേഗതയിലെത്തിയ മെഴ്സിഡസ് നിയന്ത്രണം വിട്ട് മുന്നിലുണ്ടായിരുന്ന രണ്ട് കാറുകളിൽ ഇടിക്കുകയായിരുന്നു.

അഗ്രിപാഡയിലെ ഒരു പ്രമുഖ വ്യവസായിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടമുണ്ടാക്കിയ മെഴ്സിഡസ് കാർ. ദക്ഷിണ മുംബൈ ഭാഗത്തേക്ക് അതീവ വേഗതയിൽ പോവുകയായിരുന്ന കാർ ആദ്യം മുന്നിലുണ്ടായിരുന്ന എക്കോ സ്‌പോർട്ടിലാണ് ആദ്യം ഇടിക്കുന്നത്. ആഘാതത്തിൽ എക്കോ സ്‌പോർട്ട് മുമ്പിൽ പോവുകയായിരുന്ന ഹോണ്ടാ സിറ്റി കാറിൽ ഇടിക്കുകയായിരുന്നു. ഹോണ്ടാ സിറ്റിയിലെ യാത്രക്കാരായിരുന്ന പ്രസന്ന മോപ്കർ, ഭാര്യ, ഭാര്യാമാതാവ് എന്നിവർക്കാണ് പരിക്കേറ്റത്. മോപ്കറുടെ ഭാര്യയുടെ മൂക്കിന് ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്ന് ജി.ടി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവസമയത്ത് വ്യവസായിയുടെ 18 വയസ്സുള്ള പേരക്കുട്ടിയും അവളുടെ സുഹൃത്തായ 17-കാരനുമാണ് മെഴ്സിഡസ് കാറിൽ ഉണ്ടായിരുന്നത്. പെൺകുട്ടി തന്റെ സുഹൃത്തിന് കാർ ഓടിക്കാൻ നൽകിയതായിരുന്നു.കാർ ഉടമയായ വ്യവസായി, പേരക്കുട്ടി, കാർ ഓടിച്ച 17-കാരൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ടയർ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്ന് പൊലീസിന് നൽകിയ മൊഴി. അപകടസമയത്ത് മദ്യപിച്ചിരുന്നോ എന്നറിയാൻ വണ്ടി ഓടിച്ച ആളുടെ ട രക്തസാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

TAGS :

Next Story