Quantcast

യുവതിയെ ബലാത്സംഗം ചെയ്ത് ​കൊലപ്പെടുത്തി; ക്ഷേത്ര പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ

ക്ഷേത്രത്തിലെത്തിയ യുവതിക്ക് ചായയിൽ ലഹരിമരുന്ന് കലർത്തി നൽകിയായിരുന്നു കൂട്ടബലാത്സംഘം

MediaOne Logo

Web Desk

  • Published:

    12 July 2024 11:46 PM IST

Maharashtra murder arrest
X

മുംബൈ: മഹാരാഷ്ട്രയിൽ 30 വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. ക്ഷേത്രത്തിലെത്തിയ യുവതിക്ക് ചായയിൽ ലഹരിമരുന്ന് കലർത്തി നൽകിയായിരുന്നു കൂട്ടബലാത്സംഘം.

നവി മുംബൈയിലെ ബേലാപൂരിൽനിന്ന് കാണാതായ 30കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഭർത്താവിനോടും ഭർതൃമാതാവിനോടും പിണങ്ങി ഒറ്റക്ക് മലമുകളിലെ ക്ഷേത്രത്തിൽ എത്തിയ യുവതിയുമായി പ്രതികൾ സൗഹൃദം സ്ഥാപിച്ചു. ചായയിൽ ഭാങ്ക് കലക്കി നൽകി ബോധരഹിതയാക്കിയ ശേഷം ക്ഷേത്രത്തിലെ സ്റ്റോർ റൂമിൽ എത്തിച്ചായിരുന്നു പീഡനം.

അതിക്രൂര പീഡനത്തിനുശേഷം ബോധം തിരിച്ചുകിട്ടിയ പെൺകുട്ടി കരഞ്ഞ് ബഹളംവച്ചു. ഇതോടെ തലക്കടിച്ച് കൊല്ലുകയായിരുന്നു. ഒരു ദിവസം മൃതദേഹം സ്റ്റോറൂമിൽ സൂക്ഷിച്ചു. ശേഷം മൃതദേഹം മലമുകളിൽ ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തിൽ കല്യാൺ ശിൽഫാതയിലെ ഘോൾ ഗണപതി ക്ഷേത്രത്തിലെ സഹ പൂജാരിയായ സന്തോഷ് കുമാർ രമ്യജ്ഞ മിശ്ര, സുഹൃത്ത് രാജ്കുമാർ റാംഫർ പാണ്ഡെ, ശ്യാംസുന്ദർ പ്യാർചന്ദ് ശർമ ഉൾപ്പെടെ മൂന്നുപേരാണ് അറസ്റ്റിലായത്. ഭാരതീയ ന്യായ സംഹിതയിലെ കൊലപാതകം, കൂട്ട ബലാത്സംഗം തെളിവു നശിപ്പിക്കൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് കേസ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

TAGS :

Next Story